ലോക കപ്പ് ടീമില്‍ പുതു താരം ഇടംനേടിയേക്കും; സൂചന നല്‍കി ബാറ്റിങ് ഇതിഹാസം

ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമെന്ന് സൂചന നല്‍കി ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ തിരയുന്ന ഓള്‍ റൗണ്ടറെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വെങ്കടേഷ് അയ്യരില്‍ ദര്‍ശിക്കാമെന്ന ലിറ്റില്‍ മാസ്റ്ററുടെ വാക്കുകളാണ് ഇന്ത്യന്‍ ടീമിലെ മാറ്റത്തിനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്. ഹാര്‍ദിക് പാണ്ഡ്യ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതും വെങ്കടേഷിന്റെ പ്രാമുഖ്യം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന ഓള്‍ റൗണ്ടറെ വെങ്കടേഷ് അയ്യരില്‍ ഞാന്‍ കാണുന്നു. വെങ്കടേഷ് അതിവേഗത്തിലൊന്നും പന്തെറിയുന്നില്ല. എന്നാല്‍ യോര്‍ക്കറുകള്‍ നന്നായി പ്രയോഗിക്കുന്നു. തന്റെ ബോളുകളെ പ്രഹരിക്കാന്‍ ബാറ്റ്‌സ്മാനെ അയാള്‍ അനുവദിക്കുന്നില്ല- ഗവാസ്‌കര്‍ പറഞ്ഞു. ബാറ്റര്‍ എന്ന നിലയില്‍ വെങ്കടേഷ് ഷോര്‍ട്ട് ബോളുകളെ കാര്യക്ഷമതയോടെ നേരിടുന്നതായും ഇടംകൈയന്‍മാര്‍ സാധാരണ ചെയ്യുന്നതുപോലെ ഓഫ് സൈഡ് വഴി മനോഹരമായ ഡ്രൈവുകള്‍ കളിക്കുന്നതായും ഗവാസ്‌കര്‍ വിലയിരുത്തി.

ഐപിഎല്‍ യുഎഇ ലെഗിലെ താരോദമായ വെങ്കടേഷ് അയ്യര്‍ അഞ്ച് കളികളില്‍ നിന്ന് 193 റണ്‍സ് സ്‌കോര്‍ ചെയ്തുകഴിഞ്ഞു. അതില്‍ രണ്ട് ഹാഫ് സെഞ്ച്വറികളും പെടുന്നു. സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ബോളിംഗില്‍ പരീക്ഷിക്കപ്പെട്ട വെങ്കടേഷ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് രണ്ട് വിക്കറ്റുകളും പിഴുതിരുന്നു.

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍