മൂന്‍ ചാമ്പ്യന്മാര്‍ സണ്‍ റൈസേഴ്‌സിനെയും ലക്‌നൗ അട്ടിമറിച്ചു ; ആദ്യ വിജയം തേടിയിറങ്ങി 12 റണ്‍സിന് തോറ്റു

അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ കെ എല്‍ രാഹുലിന്റെയും ദീപക് ഹൂഡയുടെയും ബാറ്റിംഗിന്റെയും ഉജ്വല ബൗളിംഗ് നടത്തിയ ആവേശ് ഖാന്റെയും മികവില്‍ ലക്‌നൗ സൂപ്പര്‍ജയന്റ്‌സിന് രണ്ടാം വിജയം. ഐപിഎല്ലില്‍ ആദ്യവിജയം തേടിയിറങ്ങിയ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെയാണ് അവര്‍ 12 റണ്‍സിന് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പര്‍ജയന്റസ് 170 റണ്‍സിന്റെ വിജയലക്ഷ്യമാണ് സണ്‍റൈസേഴ്‌സ് ബാംഗ്‌ളൂരിന് മുന്നിലേക്ക് നീട്ടിയത്. സണ്‍ റൈസേഴ്‌സിന്റെ ഇന്നിംഗ്‌സ്് റണ്‍സിന് അവസാനിച്ചു. നാല് ഓവറില്‍ 24 റണ്‍സ് നല്‍കി നാലു വിക്കറ്റ് എടുത്ത ആവേശ് ഖാനാണ് എസ്ആര്‍എച്ചിനെ തകര്‍ത്തത്. കൃനാല്‍ പാണ്ഡ്യ രണ്ടു വിക്കറ്റും വീഴ്ത്തി. 24 പന്തില്‍ 34 റണ്‍സ് അടിച്ച നിക്കോളാസ് പൂരന്‍ പുറത്തായതാണ് സണ്‍ റൈസേഴ്‌സിനെ ബാധിച്ചത്. ആവേശ് ഖാന്‍ താരത്തെ ഹൂഡയുടെ കയ്യിലെത്തിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍ റൈസേഴ്‌സിനും ആദ്യം തന്നെ നഷ്ടമുണ്ടായി. കെയ്ന്‍ വില്യംസണ്‍ 16 റണ്‍സിന് പുറത്തായി. ഒരു ബൗണ്ടറിയും ഒരു സിക്‌സറും അടിച്ച കെയ്ന്‍ വില്യംസണ്‍ ആവേശ് ഖാന്റെ പന്ത് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ ടൈയുടെ കയ്യില്‍ കുടുങ്ങി. പിന്നാലെ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയേയും ആവേശ്ഖാന്‍ പുറത്താക്കി. മനീഷ് പാണ്ഡേയ്ക്കായിരുന്നു ക്യാച്ച്. 11 പന്തില്‍ 13 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. രണ്ടു ബൗണ്ടറി മാത്രം നേടി. വാഷിംഗ്ടണ്‍ സുന്ദര്‍ 18 റണ്‍സിനും പുറത്തായതോടെ സണ്‍ റൈസേഴ്‌സിന്റെ കഥകഴിഞ്ഞു. ബാക്കിയൊക്കെ ചടങ്ങുകള്‍ മാത്രമായി അവസാനിച്ചു.

രണ്ടു സൂപ്പര്‍താരങ്ങളുടെ മികച്ച ബാറ്റിംഗിന്റെ പശ്ചാത്തലത്തിലാണ് ലക്‌നൗ മോശമല്ലാത്ത സ്‌കോര്‍ നേടിയത്. നായകന്‍ കെഎല്‍ രാഹുല്‍ 50 പന്തുകളില്‍ 68 റണ്‍സ് അടിച്ചു. ആറു ബൗണ്ടറികളും ഒരു സിക്‌സും താരം നേടി. ലക്‌നൗ നായകനെ എസ്ആര്‍എച്ച് ബൗളര്‍ നടരാജന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. 33 പന്തില്‍ 51 റണ്‍സ് എടുത്ത ദീപക് ഹൂഡയാണ് മികച്ച ബാറ്റിംഗ് നടത്തിയ മറ്റൊരാള്‍. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തിയ താരത്തെ ഷെപ്പേര്‍ഡ് പുറത്താക്കി. ത്രിപാഠിക്കായിരുന്നു ക്യാച്ച്. 12 പന്തുകളില്‍ ആയുഷ് ബദോനി 19 റണ്‍സ് എടുത്തു. മൂന്ന് ബൗണ്ടറി താരം നേടി.

കൃനാല്‍ പാണ്ഡ്യ ആറു റണ്‍സിനു പുറത്തായി. ജേസണ്‍ ഹോള്‍ഡര്‍ എട്ടു റണ്‍സ് നേടി. ആദ്യം ബാറ്റ്് ചെയ്യാനിറങ്ങിയ ലക്‌നൗ സൂപ്പര്‍ജയന്റ്‌സിന് വാഷിംഗ്ടണ്‍ സുന്ദറാണ് ആദ്യം പ്രഹരമേല്‍പ്പിച്ചത്. വമ്പനടിക്കാരന്‍ ക്വിന്റണ്‍ ഡീക്കോക്കിനെയും എവിന്‍ ലൂയിസിനെയും പുറത്താക്കി. ലക്‌നൗ സ്‌കോര്‍ ഒമ്പത് റണ്‍സില്‍ നില്‍ക്കേ സണ്‍റൈസേഴ്‌സിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി ഡീകോക്കിനെ നായകന്‍ വില്യംസണിന്റെ കയ്യില്‍ എത്തിച്ചു. ഒരു റണ്‍സാണ് ഡീകോക്കിന് എടുക്കാനായത്.

പിന്നാലെയെത്തിയ എവിന്‍ ലൂയിസിനെ സുന്ദര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. അഞ്ചു പന്തുകളാണ് താരത്തിന് നേരിടാനായത്. പിന്നാലെ ഷെപ്പേര്‍ഡ് മനീഷ് പാണ്ഡേയേയും കുറഞ്ഞ സ്‌കോറിന് പുറത്താക്കി. 10 പന്തില്‍ 11 റണ്‍സ്. ഒരു ബൗണ്ടറിയു ഒരു സിക്‌സറും നേടിയ താരാം ഷെപ്പേഡിന്റെ പന്തില്‍ കുമാറിന് പിടി നല്‍കി. എയ്ഡന്‍ മാര്‍ക്രം 12 റണ്‍സിന് പുറത്തായി. പാണ്ഡ്യയുടെ പന്തില്‍ കെ എല്‍ രാഹുല്‍ ക്യാച്ച് എടുക്കുകയായിരുന്നു. 44 റണ്‍സ് എടുത്ത ടീമിനെ വിജയത്തിലേക്ക്് നയിക്കുമെന്ന് കരുതിയ രാഹുല്‍ ത്രിപാഠിയെ 44 റണ്‍സ് എടുത്തു നില്‍ക്കേ കൃണാല്‍ പാണ്ഡ്യ പുറത്താക്കി. രവിബിഷ്‌ണോയിയ്ക്കായിരുന്നു ക്യാച്ച്.

Latest Stories

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ