Ipl

പന്ത് ലൂയിസിന്റെ ഇടംകൈയില്‍, ക്രിക്കറ്റ് എന്നാല്‍ ഇതാണ്; ആവേശം അടക്കാനാകാതെ സ്റ്റോയിനിസ്

ഐപിഎല്ലില്‍ റിങ്കു സിംഗിനെ മടക്കിയ എവിന്‍ ലൂയിസിന്റെ ഇടംകൈയന്‍ ക്യാച്ചിനെ പ്രശംസിച്ച് സഹതാരം മാര്‍ക്കസ് സ്റ്റോയിനിസ്. ക്രിക്കറ്റ് എന്നാല്‍ ഇതാണെന്നും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ലൂയിസിന് നല്‍കുകയാണെന്നും സ്‌റ്റോയിനിസ് പറഞ്ഞു. സ്റ്റോയിനിസിന്‍രെ ഡെലിവറിലാണ് റിങ്കുവിനെ ലൂയിസ് കൈപ്പിടിയിലൊതുക്കിയത്.

‘പന്ത് എവിന്‍ ലൂയിസിനു നേര്‍ക്കാണു പോകുന്നതെന്നു കരുതിയതേയില്ല. പിന്നീടു നോക്കുമ്പോള്‍ പന്തു ദാ ലൂയിസിന്റെ കയ്യിലുണ്ട്. അത് ലൂയിസ് പിടിച്ചെന്നു വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ലൂയിസിന് നല്‍കുകയാണ്.’

‘മത്സരത്തിന് ഉടനീളം ലൂയിസ് ടീമിന് ഉണര്‍വേകി. ബാറ്റു ചെയ്യാന്‍ ഏറെ ആഗ്രഹിച്ചിരുന്നു ലൂയിസ്. ഒടുവില്‍ ഉജ്വല ഇടംകൈയന്‍ ക്യാച്ചാണു സ്വന്തമാക്കിയത്. ക്രിക്കറ്റ് എന്നാല്‍ ഇതാണ്’ മത്സരശേഷം സ്റ്റോയ്‌നിസ് പ്രതികരിച്ചു.

മാര്‍ക്കസ് സ്റ്റോയിനിസ് ചെയ്ത അവസാന ഓവറില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 21 റണ്‍സായിരുന്നു. സ്റ്റോയിനിസിന്റെ ആദ്യ പന്തില്‍ ഫോറടിച്ച റിങ്കു അടുത്ത രണ്ട് പന്തുകളിലും സിക്സടിച്ച് കളിയുടെ ഗതിമാറ്റി. ഇതോടെ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം മൂന്ന് പന്തില്‍ അഞ്ച് റണ്‍സായി ചുരുങ്ങി. നാലാം പന്തില്‍ റിങ്കു ഡബിളെടുത്തു. ഇതോടെ രണ്ട് പന്തില്‍ മൂന്ന് റണ്‍സായി കൊല്‍ക്കത്തയുടെ വിജയലക്ഷ്യം.

അഞ്ചാം പന്തില്‍ സിക്സ് അടിക്കാനുള്ള റിങ്കുവിന്റെ ശ്രമം തകര്‍പ്പന്‍ ക്യാച്ചിലൂടെ ലൂയിസ് വിഫലമാക്കി. ഉയര്‍ന്നുവന്ന ക്യാച്ചിലേക്ക് ഓടിവന്ന ലൂയിസ് ഒറ്റക്കൈ കൊണ്ട് ക്യാച്ചെടുത്ത് ഏവരെയും അത്ഭുതപ്പെടുത്തി. ഈ ക്യാച്ച് മത്സരത്തില്‍ നിര്‍ണായകമായി.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും