ധോണിയോട് ആരാധിക ചെയ്തത് കണ്ടാല്‍ അമ്പരക്കും; സാക്ഷിയെ പോലും ഞെട്ടിച്ച സംഭവം!

ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരാധകര്‍ ഏറെയുള്ള സൂപ്പര്‍ താരമാണ് എം.എസ്. ധോണി. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ലക്ഷക്കണക്കിനുപേര്‍ ധോണിയെ ഇഷ്ടപ്പെടുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഒരു മത്സരത്തിനിടെ ഗാലറിയില്‍ ഉയര്‍ന്ന ബാനര്‍ ആ ഇഷ്ടത്തിന് അടിവരയിടുന്നതായിരുന്നു. 2018ലാണ് ധോണിയോടുള്ള ആരാധികയുടെ കടുത്ത പ്രണയം വെളിവാക്കുന്ന ബാനര്‍ ഗാലറിയില്‍ ഉയര്‍ന്നത്. അക്കുറി സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ജയിക്കുകയും ചെയ്തിരുന്നു.

‘ഭാവിയിലെ പങ്കാളി ക്ഷമിക്കുക. എല്ലായ്‌പ്പോഴും എന്റെ ആദ്യാനുരാഗം എ.എസ്. ധോണിയായിരിക്കും. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു മഹി’- എന്നായിരുന്നു സുന്ദരിയായ ആരാധിക ഉയര്‍ത്തിയ ബാനറിലുണ്ടായിരുന്നത്. ധോണിയുടെ ഭാര്യ സാക്ഷി ഗാലറിയില്‍ ഉണ്ടായിരുന്നപ്പോഴാണ് ആരാധിക ധോണിയോടുള്ള അടങ്ങാത്ത ഇഷ്ടം വെളിപ്പെടുത്തിയത്.

2005ല്‍ ആദ്യ ഏകദിന സെഞ്ച്വറി നേടിയതോടെയാണ് ധോണിയുടെ ആരാധകവൃന്ദം സജീവമാകാന്‍ തുടങ്ങിയത്. 2007 ട്വന്റി20 ലോക കപ്പിലും 2011 ഏകദിന ലോക കപ്പിലും ക്യാപ്റ്റന്‍ ധോണി ഇന്ത്യയെ ജേതാക്കളാക്കിയതോടെ ആരാധകരുടെ നിര പതിന്മടങ്ങ് വര്‍ദ്ധിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി നേടിയ ഐപിഎല്‍ കിരീടങ്ങളും ധോണിയെ സച്ചിന്‍ ടെണ്ടുല്‍ക്കറിനോളം പോന്ന ഫാന്‍ ബേസുള്ള താരങ്ങളിലൊരാളാക്കി മാറ്റിയിരുന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി