Ipl

ഐപിഎല്‍ ഉദ്ഘാടന മത്സരം; ഈ ആറ് താരങ്ങള്‍ കളിച്ചേക്കില്ല

ഐപിഎല്‍ 15ാം സീസണിന് 26ന് കൊടിയേറും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടും. എന്നാല്‍ ഇരുടീമിനും താരങ്ങളുടെ പരിക്ക് തലവേദനയായിരിക്കുകയാണ്.

സിഎസ്‌കെ നിരയില്‍ 14 കോടി കൊടുത്ത് സ്വന്തമാക്കിയ ദീപക് ചഹാര്‍ ഉണ്ടായിരിക്കില്ലെന്ന് ഉറപ്പാണ്. താരത്തിന്റെ പരിക്ക് ഭേദമാകാന്‍ ഇനിയും സമയംപിടിക്കുമെന്നാണ് വിവരം. അതോടൊപ്പം സിഎസ്‌കെ നിരയില്‍ മൊയിന്‍ അലി ആദ്യ മത്സരത്തില്‍ ഉണ്ടായിരിക്കുമോ എന്ന് സംശയമാണ്.

വിസാ പ്രശ്നങ്ങളെത്തുടര്‍ന്ന് മോയിന്‍ അലി ഇതുവരെ ഇന്ത്യയിലേക്കെത്തിയിട്ടില്ല. ഇനി എത്തിയാലും ക്വാറന്റെയും പരിശീലനവും കഴിഞ്ഞ് ആദ്യ മത്സരം കളിക്കുക പ്രയാസമാണ്. ദക്ഷിണാഫ്രിക്കയുടെ ഡ്വെയ്ന്‍ പ്രിട്ടോറിയസും കെകെആറിനെതിരെ സിഎസ്‌കെ നിരയിലുണ്ടാവില്ല. നിലവില്‍ ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് അദ്ദേഹമുള്ളത്. അതിനാല്‍ ടീമിനൊപ്പം ചേരുന്നത് വൈകും.

കെകെആര്‍ നിരയില്‍ ആരോണ്‍ ഫിഞ്ച് ആദ്യ മത്സരത്തിന് ഉണ്ടാവില്ല. പാകിസ്ഥാന്‍-ഓസ്ട്രേലിയ പരമ്പരയിലാണ് ഫിഞ്ചുള്ളത്. ഇതിനു ശേഷമേ ഫിഞ്ച് കെകെആറിനൊപ്പം ചേരൂ. ഓസീസ് സ്റ്റാര്‍ പേസ് ഓള്‍റൗണ്ടര്‍ പാറ്റ് കമ്മിന്‍സും ആദ്യ മത്സരത്തിനുണ്ടാവില്ല. പാകിസ്താന്‍ പരമ്പര തന്നെയാണ് കമ്മിന്‍സിന്റെയും പ്രശ്നം.

ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തിയും ആദ്യ മത്സരത്തില്‍ കെകെആര്‍ നിരയിലുണ്ടാവില്ല. അദ്ദേഹത്തിന്റെ വിവാഹം മാര്‍ച്ച് 19നായിരുന്നു. അതിന് ശേഷം അദ്ദേഹം കുടുംബത്തോടൊപ്പമാണുള്ളത്. ഇന്ത്യയിലേക്കെത്താന്‍ വൈകുമെന്നാണ് അറിയുന്നത്.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ