വരുന്ന ഐ.പി.എല്‍ ലേലത്തില്‍ അവന്‍ 20 കോടിയ്ക്ക് മേല്‍ നേടും; വമ്പന്‍ പ്രവചനവുമായി ആകാശ് ചോപ്ര

ഐപിഎല്‍ 15ാം സീസണിന് മുമ്പായി വരാനിരിക്കുന്ന താര ലേലത്തില്‍ ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍ ചരിത്രം സൃഷ്ടിക്കുമെന്ന് ആകാശ് ചോപ്ര. താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് വിറ്റുപോകുന്ന താരം രാഹുലായിരിക്കുമെന്നാണ് ചോപ്രയുടെ പ്രവചനം. 20 കോടിക്ക് മുകളില്‍ രാഹുലിന് ലഭിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

‘കെ എല്‍ രാഹുല്‍ ലേലത്തിലേക്കെത്തിയാല്‍ നിലവിലെ പ്രതിഫല സംവിധാനങ്ങളൊക്കെ മാറ്റിമറിക്കപ്പെട്ടേക്കും. താരലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി അവന്‍ മാറും. 20 കോടിയിലധികം ലഭിച്ചേക്കും’ ആകാശ് ചോപ്ര പറഞ്ഞു.

നിലവില്‍ പഞ്ചാബ് കിംഗ്സ് നായകനാണ് രാഹുല്‍. ബാറ്റിംഗില്‍ തിളങ്ങുന്നുണ്ടെങ്കിലും പക്ഷേ ക്യാപ്റ്റന്‍സിയില്‍ വന്‍ പരാജയമാണ് താരം. അതിനാല്‍ രാഹുല്‍ പഞ്ചാബ് വിടുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ രണ്ട് ടീമുകള്‍ കൂടി വരുന്നതോടെ ബാറ്റിംഗില്‍ മിന്നിക്കുന്ന രാഹുലിന്റെ ഡിമാന്റ് ഉയര്‍ത്തും.

20 Crore +" - Aakash Chopra Predicts KL Rahul Will Be The Most Expensive Player In IPL 2022 Auction

2018 മുതലുള്ള എല്ലാ സീസണിലും 550 റണ്‍സില്‍ കൂടുതല്‍ നേടാന്‍ രാഹുലിനായിട്ടുണ്ട്. ഇന്ത്യയുടെ ഓപ്പണറെന്ന നിലയിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. അവസാന അഞ്ച് ടി20യില്‍ നിന്ന് നാല് അര്‍ദ്ധ സെഞ്ച്വറികള്‍ രാഹുല്‍ നേടി.

Latest Stories

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍