കളി ഫിനീഷ് ചെയ്യാന്‍ മാക്‌സ്‌വെല്‍ വിസമ്മതിച്ചു; വെളിപ്പെടുത്തി ശ്രീകര്‍ ഭരത്

ഇന്നലെ നടന്ന ഒറ്റ മത്സരത്തിലൂടെ ഐപിഎല്‍ ലോകത്ത് ഹീറോയായിരിക്കുകയാണ് ആര്‍സിബി ബാറ്റ്‌സ്മാന്‍ ശ്രീകര്‍ ഭരത്. അവസാന ബോളില്‍ ജയിക്കാന്‍ 5 റണ്‍സ് വേണമെന്നിരിക്കെ ഡല്‍ഹി പേസര്‍ ആവേശ് ഖാനെ സിക്സിന് പറത്തിയാണ് ഭരത് ആര്‍സിബിയുടെ വിജയനാകനായത്. ഇപ്പോഴിത അവസാന ഓവറില്‍ ക്രീസില്‍ സംഭവവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

‘മാക്‌സ്‌വെല്‍ നല്‍കിയ ആത്മവിശ്വാസമാണ് എന്നെ തുണച്ചത്. അവസാന മൂന്ന് പന്ത് നേരിടുന്നതിന് മുന്‍പ് സ്ട്രൈക്ക് കൈമാറണോ എന്ന് ഞാന്‍ മാക്‌സ്‌വെല്ലിനോട് ചോദിച്ചു. എന്നാല്‍ ‘വേണ്ട, നിനക്ക് ഫിനിഷ് ചെയ്യാനാവും’ എന്നാണ് മാക്‌സ്‌വെല്‍ പറഞ്ഞത്. അത് എനിക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കി.’

‘അടുത്ത പന്ത് എങ്ങനെയാവും എന്നതിലേക്ക് മാത്രമായിരുന്നു എന്റെ ഫോക്കസ്. ഒരുപാട് കാര്യങ്ങള്‍ ചിന്തിച്ചു കൂട്ടുന്നതിന് പകരം കാര്യങ്ങള്‍ ഞാന്‍ ലളിതമായി കണ്ടു. ടീം എന്ന നിലയില്‍ ആ സാഹചര്യം വിജയകരമായി മറികടക്കാനും ഞങ്ങള്‍ക്കായി. ബാറ്റിംഗ് പൊസിഷനില്‍ എവിടെ വേണമെങ്കിലും ഞങ്ങള്‍ക്ക് കളിക്കാം. ടീം മാനേജ്മെന്റ് അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വെല്ലുവിളി ഏറ്റെടുക്കാന്‍ എല്ലാവരും തയ്യാറാണ്’ ഭരത് പറഞ്ഞു.

മത്സരത്തില്‍ ഭരത് 52 പന്തില്‍ മൂന്ന് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയില്‍ 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മാക്‌സ്‌വെല്‍ 33 പന്തില്‍ 51 റണ്‍സെടുത്ത് ഭരതിന് പിന്തുണ നല്‍കി. ജയത്തോടെ ആര്‍സിബി 18 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഡല്‍ഹി (20 പോയിന്റ്) ഒന്നാം സ്ഥാനം ഉറപ്പിച്ചു. സ്‌കോര്‍: ഡല്‍ഹി- 164/5 (20 ഓവര്‍). ബാംഗ്ലൂര്‍- 166/3 (20).

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി