ഒടുവില്‍ ആകാശ് ചോപ്രയുടെ മാവും പൂത്തു, പ്രവചനങ്ങള്‍ കിറുകൃത്യം!

ഐപിഎല്‍ 14ാം സീസണിലെ  രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്-കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നേരിടാന്‍ തയ്യാറെടുത്തപ്പോള്‍ ഇന്ത്യന്ർ മുന്‍ താരം ആകാശ് ചോപ്ര ചില പ്രവചനങ്ങള്‍ നടത്തിയിരുന്നു. അതെല്ലാം അച്ചട്ടായി എന്നുള്ളതാണ് ക്രിക്കറ്റ് ആരാധകരെ ഇപ്പോള്‍ അത്ഭുതപ്പെടുത്തുന്നത്.

ഇടംകൈ ഓപ്പണര്‍മാര്‍ വലംകൈ ഓപ്പണര്‍മാരെക്കാള്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യും, സ്പിന്നര്‍മാര്‍ അഞ്ചിലധികം വിക്കറ്റ് വീഴ്ത്തും, കെകെആര്‍ മത്സരം ജയിക്കും എന്നിങ്ങനെയായിരുന്നു ചോപ്രയുടെ പ്രവചനങ്ങള്‍. ഇതെല്ലാം സത്യമായി എന്നതാണ് ശ്രദ്ധേയം.

ശിഖര്‍ ധവാനും വെങ്കടേഷ് അയ്യരുമായിരുന്നു ഇരുടീമിലെയും ഇടംകൈയന്‍ ഓപ്പണര്‍മാര്‍. ഇവരായിരുന്നു കളി അവസാനിച്ചപ്പോള്‍ ഇരുടീമിലെയും ടോപ് സ്കോറന്മാര്‍. ധവാന്‍ 36 റണ്‍സെടുത്തപ്പോള്‍ വെങ്കടേഷ് 55 റണ്‍സ് നേടി.

ആര്‍.അശ്വിന്‍, അക്‌സര്‍ പട്ടേല്‍, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ഷാക്കിബ് എന്നിവരാണ് ഇരുടീമിലുമായി അണിനിരക്കുന്ന സ്പിന്നര്‍മാര്‍. മത്സരത്തില്‍ അശ്വിന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നരെയ്നും ഷാക്കിബും വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും റണ്‍‌ വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചു.

KKR vs DC Highlights, IPL 2021 Qualifier 2: Kolkata win thriller by 3  wickets to advance to the final, Delhi knocked out | Hindustan Times

ആവേശകരമായ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്ന് വിക്കറ്റിനാണ് കെകെആര്‍ കീഴടക്കിയത്. കൊല്‍ക്കത്ത അനായാസം ജയിക്കുമെന്നു തോന്നിയ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയശേഷമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുട്ടുകുത്തിയത്. സ്‌കോര്‍: ഡല്‍ഹി-135/5 (20 ഓവര്‍). കൊല്‍ക്കത്ത-136/7 (19.5).

Latest Stories

രാഹുല്‍ ദ്രാവിഡിന് പകരം പരിശീലകന്‍ ഐപിഎലില്‍ നിന്ന്!!!, ബിസിസിഐ ഉറപ്പിച്ച മട്ടില്‍

പ്രധാനമന്ത്രിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി ഭൂമിയും വീടും വാഹനവുമില്ല; ശമ്പളവും പലിശയും മോദിയുടെ പ്രധാന വരുമാന മാര്‍ഗം; ഒരു കേസിലും പ്രതിയല്ല

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി