നിർണായക ടെസ്റ്റ് മത്സരത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി, സൂപ്പർ താരം പുറത്ത്

വലത് ഞരമ്പിന്റെ ബുദ്ധിമുട്ട് കാരണം നിലവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം ടി20 ഐ പരമ്പര നഷ്ടമായ ഓപ്പണർ കെ എൽ രാഹുൽ, ജൂലൈ 1-5 വരെ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റും നഷ്ടമാകാൻ സാധ്യതയുണ്ട്.

സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അഭാവത്തിൽ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ നായകനായി രാഹുലിനെ തിരഞ്ഞെടുത്തു. എന്നിരുന്നാലും, ഡൽഹിയിൽ നടന്ന ആദ്യ മത്സരത്തിന്റെ തലേന്ന് ഓപ്പണർ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായി.

ഇംഗ്ലണ്ട് പര്യടനത്തിനായി സ്റ്റൈലിഷ് ബാറ്റർ രോഹിതിന്റെ ഡെപ്യൂട്ടി ആയി തിരഞ്ഞെടുക്കപ്പെട്ടു, അവിടെ ഇന്ത്യ ഏക ടെസ്റ്റ് കൂടാതെ മൂന്ന് ടി 20 ഐകളും മൂന്ന് ഏകദിനങ്ങളും കളിക്കും, ഇത് കഴിഞ്ഞ വർഷം ആരംഭിച്ച ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യക്ക് ഈ പരമ്പരയിലെ വിജയം കൂടിയേ തീരൂ.

ക്രിക്ക്ബസ് റിപ്പോർട്ട് അനുസരിച്ച്,  താരത്തിന് എത്ര മത്സരങ്ങൾ നഷ്ടമാകും എന്നറിയില്ല. എന്തായാലും നിലവിൽ ബാംഗ്ലൂരിലെ അക്കാദമിയിൽ ഉള്ള താരം ടെസ്റ്റിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധ്യതയില്ല. രാഹുൽ ഇല്ലെങ്കിൽ പകരം ആരാകും രോഹിതിന്റെ കൂടെ ആരാകും ഓപ്പണർ എന്ന കാര്യത്തിൽ ഉൾപ്പടെ പല കാര്യങ്ങളും ഇന്ത്യക്ക് തലവേദനയാകും.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍