ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ; ദക്ഷിണാഫ്രിക്കയുടെ രണ്ടു വിക്കറ്റ് നഷ്ടമായി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ആശ്വാസജയം തേടിയിറങ്ങിയിരിക്കുന്ന ഇന്ത്യയ്ക്ക് മൂന്നാം മത്സരത്തില്‍ മികച്ച തുടക്കം. ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടമായി. ജാനേമന്‍ മലനും നായകന്‍ ടെമ്പാ ബാവുമയും ആദ്യ പത്ത് ഓവറിനുള്ളില്‍ പുറത്തായി. 47 റണ്‍സിന് രണ്ടുവിക്കറ്റാണ് നഷ്ടമായത്.

ക്വിന്റണ്‍ ഡീകോക്കും എയ്ഡന്‍ മാര്‍ക്രവുമാണ് ഇപ്പോള്‍ ക്രീസില്‍. തടക്കത്തില്‍ തന്നെ ഒരു റണ്‍സിന് മലനെ ചഹര്‍ പുറത്താക്കുകയായിരുന്നു. പന്തിനായിരുന്നു ക്യാച്ച്. ടെമ്പാബാവുമ എട്ട് റണ്‍സിന് റണ്ണൗട്ടായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

നാല് മാറ്റങ്ങളുമായി ഇന്ത്യ കളിക്കാനിറങ്ങിയത്. ശര്‍ദുല്‍ താക്കൂര്‍, രവിചന്ദ്ര അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്ക് പകരം സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചഹര്‍ എന്നീ താരങ്ങള്‍ ടീമിലിടം നേടി. അതേസമയം ഒരു മാറ്റവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

സ്പിന്നര്‍ തബ്രൈസ് ഷംസിക്ക് പകരം ഡ്വെയ്ന്‍ പ്രിട്ടോറിയസ് ടീമിലിടം നേടി. ആദ്യ ഏകദിനത്തില്‍ 31 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഏഴുവിക്കറ്റിനുമാണ് ഇന്ത്യന്‍ ടീം തോറ്റത്. ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടുമത്സരങ്ങളും ഇന്ത്യന്‍സംഘം തോറ്റിരുന്നു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്