സൂപ്പര്‍ താരങ്ങള്‍ പുറത്ത് ഇരിക്കും, ഇന്ത്യ-വിന്‍ഡീസ് മൂന്നാം ടി20 ഇന്ന്

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇതിനോടകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ഇറങ്ങുന്നത്. വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുന്നത്.

രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ച വിരാട് കോഹ്‌ലിയും റിഷഭ് പന്തും ഇന്നത്തെ മത്സരത്തീല്‍ കളിക്കില്ല. ഇരുവര്‍ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. 10 ദിവസത്തെ ഇടവേളയാണ് രണ്ട് പേര്‍ക്കും ലഭിച്ചിരിക്കുന്നത്. ഇരുവരും ഇതോടെ വീട്ടിലേക്ക് പോയി.

ഇതോടെ ഇന്നത്തെ മത്സരത്തില്‍ ഋതുരാജ് ഗെയ്ക്‌വാദിന് അവസരം ലഭിച്ചേക്കും. ഋതുരാജിനെ ഓപ്പണറാക്കി കോഹ്‌ലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനെ കളിപ്പിച്ചേക്കും. ഇഷാനാകും വിക്കറ്റ് കീപ്പര്‍. റിഷഭിന്റെ അഭാവം നികത്താന്‍ മധ്യനിരയില്‍ അനുഭവസമ്പന്നനായ ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യ മുന്‍ഗുണന നല്‍കാനാണ് സാധ്യത.

ശ്രേയസ് നാലാം നമ്പറില്‍ കളിക്കുമ്പോള്‍ അഞ്ചാം നമ്പറില്‍ സൂര്യകുമാറും ആറാമനായി വെങ്കടേഷ് അയ്യരും എത്തും. ബോളിംഗ് നിരയില്‍ ദീപക് ചഹാറിന് പകരം മുഹമ്മദ് സിറാജിനും ഇന്ത്യ അവസരം നല്‍കിയേക്കും.

ഇന്ത്യന്‍ സാധ്യത ടീം: രോഹിത് ശര്‍മ്മ, ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ഹര്‍ല്‍ പട്ടേല്‍, ദീപക് ചഹാര്‍/മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചഹല്‍.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്