Ipl

ജിമ്മിലേക്ക് മടങ്ങിയില്ലെങ്കിൽ ലക്‌ഷ്യം നടക്കില്ല, കാരണം പറഞ്ഞ് വാർണർ

കഴിഞ്ഞ ശീഇസണിൽ തനിക്ക് നേരിട്ട എല്ലാ അപമാനത്തിനും ഡേവിഡ്‌ വാർണർ കണക്ക് പറഞ്ഞ് പകരം ചോദിച്ചപ്പോൾ ഡൽഹി തകർപ്പൻ ജയമാണ് ഇന്നലെ ഹൈദരാബാദിന് എതിരെ നേടിയത്. മത്സരത്തിൽ 92 റൺസടിച്ച് പുറത്താകാതെ നിന്ന വാർണർ, 35 പന്തിൽ പുറത്താകാതെ 67 റൺസ് നേടിയ റോവ്മന്‍ പവലിന്റെയും മികവിലാണ് ഡൽഹി ജയം നേടിയത്,

ഇപ്പോഴിതാ തനിക്ക് 85 മീറ്റര്‍ സിക്സുകള്‍ പായിക്കുവാനെ സാധിക്കുന്നുള്ളുവെന്നും താന്‍ ജിമ്മിലേക്ക് മടങ്ങേണ്ട സമയം ആയി എന്നും പറയുകയാണ് ഡേവിഡ് വാര്‍ണര്‍. 35 പന്തിൽ പുറത്താകാതെ 67 റൺസ് നേടിയ റോവ്മന്‍ പവലിന്റെ വലിയ സിക്സുകളെക്കുറിച്ചാണ് ഡേവിഡ് വാര്‍ണറുെ പരാമര്‍ശം. പവൽ ക്ലീന്‍ ഹിറ്റിംഗ് ആണ് നടത്തുന്നതെന്നും അത് വലിയ ദൂരം താണ്ടുകയാണ് ചെയ്യുന്നതെന്നും തനിക്ക് താരത്തിന് സ്ട്രൈക്ക് നൽകുവാന്‍ സന്തോഷം ആയിരുന്നുവെന്നുമാണ് വാര്‍ണര്‍ പറഞ്ഞത്.

തനിക്ക് ഒരു 100 മീറ്റർ സിക്സ് എങ്കിലും അടിക്കണം എന്നാണ് ആഗ്രഹമെന്നും ക്ലീൻ ഹിറ്റ് ആണ് ലക്ഷ്യമെന്നും വാർണർ പറഞ്ഞു. ലിവിങ്സ്റ്റൺ, പവൽ ,പൂരൻ തുടങ്ങി ഒരുപാട് താരങ്ങൾ 100 മീറ്റർ ലക്‌ഷ്യം ഈ സീസണിൽ മറികടന്ന് കഴിഞ്ഞു.

അവസാന ഓവറിൽ സെഞ്ചറിയിലേക്ക് എട്ടു റൺസ് മാത്രമായിരുന്നു വാർണർക്ക് വേണ്ടിയിരുന്നത്. എന്നാൽ സ്ട്രൈക്ക് ലഭിച്ചത് പവലിനും. വാർണറുടെ സെഞ്ചറിക്കായി കാത്തിരുന്ന ആരാധകർ നിരാശരായെങ്കിലും പവലിന്റെ പവർഹിറ്റിങ്ങിൽ 19 റൺസാണ് അവസാന ഓവറിൽ ഡൽഹി നേടിയത്. ടീം ടോട്ടൽ 200 കടക്കുകയും ചെയ്തു. പവലിന്റെ ഓരോ ഹിറ്റിനും ആവേശത്തോടെ കയ്യടിക്കുന്ന വാർണറെയും കളത്തിൽ കണ്ടു. എന്തായാലും സെഞ്ചുറിക്ക് ശ്രമിക്കാതെ ടീമിന് പ്രാധാന്യം നൽകിയ വാർണർക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ