Ipl

സഞ്ജു, കെ.എല്‍ രാഹുലിനെ പോലെ ബാറ്റ് ചെയ്തിരുന്നെങ്കില്‍, അല്ലേലും തിരിച്ചറിവുകള്‍ ഉണ്ടാകുക അല്പം വൈകി ആയിരിക്കും

അജ്മല്‍ നിഷാദ്

പണ്ടൊക്കെ സഞ്ജുവിന്റ കളി കാണുമ്പോ അവന്‍ കെഎല്‍ രാഹുലിനെ പോലെ ടീം തേഞ്ഞാലും വേണ്ടില്ല താന്‍ രക്ഷപെട്ടാല്‍ മതി എന്ന രീതിയില്‍ കളിച്ചിരുന്നു എങ്കില്‍ എന്ന് ഒരുപാട് ആഷിച്ചിരുന്നു. പക്ഷെ സഞ്ജു സാംസണ്‍ എന്ന ക്രിക്കറ്ററെ അയാള്‍ ആക്കിയ രാജസ്ഥാന്‍ റോയല്‍സില്‍ അയാള്‍ 99% കളിയും അയാള്‍ക് വേണ്ടി ആയിരുന്നില്ല ടീമിന് വേണ്ടി ആയിരുന്നു കളിച്ചിരുന്നത്.

സ്റ്റാറ്റസ് എടുത്തു നോക്കുമ്പോള്‍ രാഹുലിനു എല്ലാ സീസണും 400-500-600 റണ്‍സ് ഉണ്ട് ആവറേജ് കിടിലം. പക്ഷെ ഇമ്പാക്ട് വൈസ് ഇത്രയും റണ്‍ അടിച്ചു കൂട്ടിയിട്ടും ടീമിന് ഒരു ഉപകാരവും ഇല്ലാത്തൊരു പ്ലയെര്‍ രാഹുല്‍ നേക്കാള്‍ മറ്റാരെങ്കിലും കാണുമോ എന്നെനിക്കറിയില്ല. ചിലപ്പോള്‍ കഴിഞ്ഞ രണ്ട് സീസണില്‍ ആയി ഇഷാന്‍ കിഷന്‍ കാണും ആയിരിക്കും.

200 റണ്‍സ് ചേസ് ചെയുമ്പോള്‍ ആദ്യ ബോള്‍ തന്നെ ഷോട്ട് കളിച്ചു ഔട്ട് ആകുന്നതു ഇന്ന് രാഹുല്‍ കളിച്ച ഇന്നിങ്‌സിനേക്കാള്‍ അന്തസ് കാണും. കളി കാണാതെ വിലയിരുത്തുന്നവര്‍ സ്റ്റാറ്റസ് നോക്കി ഐപിഎല്ലില്‍ രാഹുല്‍ ആണ് ഏറ്റവും മികച്ചവന്‍ എന്ന് വിലയിരുത്തിയേക്കാം. പക്ഷെ കളി നിരീക്ഷിക്കുന്നവര്‍ക് അറിയാം സ്റ്റാറ്റസ് വൈസ് രാഹുല്‍ ഒന്നുമല്ല ഈ ലീഗില്‍ എന്ന്.

ടി20 ക്രിക്കറ്റ് എന്നത് റണ്‍സ് എത്ര അടിച്ചു എന്നല്ല അത് വന്ന സാഹചര്യം കൊണ്ടാണ് ശ്രദ്ധിക്കപെടുക. ടീമിന് ഉപയോഗം ഇല്ലാതെ റണ്‍ അടിച്ചു കൂട്ടിയിട്ടു എന്ത് കാര്യം. ഒരു ഇന്റര്‍വ്യൂ യില്‍ സഞ്ജു പറയുന്നുണ്ട് ഞാന്‍ ഇവിടെ വരുന്നത് ഇഷ്ടം പോലെ റണ്‍സ് അടിച്ചു കൂട്ടനല്ല ടീമിന് ഇമ്പാക്ട് ഉണ്ടാക്കുന്ന തരത്തില്‍ റണ്‍സ് അടിക്കാന്‍ ആണെന്ന്. ഇന്നലെ ഹര്‍ഷ യും അത് സൂചിപ്പിച്ചു.

അടുത്ത കളി അയാള്‍ ആദ്യ ബോള്‍ തന്നെ സിക്‌സ് അടിക്കാന്‍ ഉള്ള ശ്രമത്തില്‍ വിക്കറ്റ് ആയേക്കാം, അതുമല്ലേല്‍ HASARANGA യെ കടന്നാക്രമിക്കാന്‍ ശ്രമിച്ചു നേരത്തെ പോയേക്കാം. പക്ഷെ അയാളുടെ ഭാഗത്തു നിന്ന് വലിയ സ്‌കോര്‍ ചേസിംഗില്‍ ഇമ്മാതിരി ഒരു സെല്‍ഫിഷ് ഇന്നിങ്‌സ് ഒന്നും ഉണ്ടാകുമെന്ന് കരുതനെ വയ്യ.

സഞ്ജു സഞ്ജു ആയി തന്നെ തുടരാന്‍ ആണ് ഞാന്‍ ഇന്ന് ആഗ്രഹിക്കുന്നത്. അയാളുടെ സ്വാഭാവിക ഗെയിം കളിക്കാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്. അയാള്‍ ടൂര്‍ണമെന്റ് ഉടനീളം കളിച്ചതും അതാണ്. അല്ലേലും തിരിച്ചറിവുകള്‍ ഉണ്ടാകുക അല്പം വൈകി ആയിരിക്കും. ടീം ഫസ്റ്റ് ബാക്കിയൊക്ക പിന്നീട്, ആ ആറ്റിട്യൂട് കൊണ്ട് ഇന്റര്‍നാഷണല്‍ കാരീര്‍ എങ്ങും എത്തിയില്ല എങ്കിലും സാരമില്ല.

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്