Ipl

പരിക്കുകള്‍ പിന്തുടര്‍ന്ന് വേട്ടയാടി ഇല്ലായിരുന്നെങ്കില്‍ മികച്ച ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റില്‍ ഇങ്ങേരുടെ പേരും കാണുമായിരുന്നു

റബീഹുദ്ധീന്‍ റബീഹ്

മിച്ചെല്‍ മാര്‍ഷ്, ടി20 ക്രിക്കറ്റില്‍ മോശം ബാറ്റിംഗ് stats ഉള്ള താരത്തെ കഴിഞ്ഞ വെസ്റ്റിന്‍ഡീസ് ടി20 സീരീസില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് വണ്‍ഡൗണ്‍ പൊസിഷനില്‍ കളിപ്പിച്ചു. പിന്നീട് നടന്നത് ചരിത്രം. 5 ഇന്നിങ്‌സില്‍ നിന്ന് 219 റണ്‍സ്, ആവറേജ് 43..

അത് കഴിഞ്ഞ് ബംഗ്ലാദേശിലെ ബൗളിംഗ് പിച്ചിലും മാര്‍ഷിന്റെ ബാറ്റിംഗ് തന്നെയായിരുന്നു മെയിന്‍.. രണ്ട് സീരീസും ഓസ്‌ട്രേലിയ പരാജയപ്പെട്ടെങ്കിലും മിച്ചെല്‍ മാര്‍ഷ് ആളി കത്തിയിരുന്നു.. അതോടെ ഓസീസിന്‍റെ t20 one down position മാര്‍ഷിന്റെ കൈകളില്‍ ഭദ്രമായി.. അത് കഴിഞ്ഞ് ഓസ്‌ട്രേലിയ ടി20 വേള്‍ഡ് കപ്പ് നേടാന്‍ തന്നെ പ്രധാനകാരണവും ഇങ്ങേര്‍ തന്നെ..

വിന്‍ഡീസ് ആയുള്ള ഇന്നിങ്‌സ്, സെമിയില്‍ പാകിസ്ഥാന്‍ ആയി പ്രഷര്‍ സിറ്റുവേഷനില്‍ എടുത്ത underrated 28 റണ്‍സ്.. ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചും. പിന്നീട് ബിബിഎല്ലിലും തീ തന്നെ. സെഞ്ച്വറി വരെ അടിച്ചു കൂട്ടി. ഇന്ന് ഇതാ 89 റണ്‍സും രണ്ട് വിക്കറ്റും.

ഒന്നുമല്ലാതിരുന്ന മാര്‍ഷിന്റെ ടി20 കരിയറില്‍ ഇതാ നല്ലരു പൊസിഷന്‍ കൊടുത്തപ്പോ കിടിലന്‍ മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ വരുന്നു. ഇഞ്ചുറി പെട്ടെന്ന് വരുന്ന പ്ലെയര്‍ അല്ലായിരുന്നേല്‍ മികച്ച ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റില്‍ ഇങ്ങേരുടെ പേരും കാണുമായിരുന്നു.

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം