ഇന്ത്യന്‍ ടീമിനേക്കാളും അക്കാലത്ത് ആരാധകര്‍ ഉണ്ടായിരുന്നത് അദ്ദേഹത്തിന്‍റെ ബാറ്റിംഗിനായിരുന്നു!

ഇംതിയാസ്

കാര്യം ഇപ്പോഴത്തെ പിള്ളേര്‍ എത്ര ട്രോളിയാലും ഇദ്ദേഹം ക്രീസിലേക്ക് ഇറങ്ങുമ്പോള്‍ ഏതൊരു ക്രിക്കറ്റ് പ്രേമിക്കും ഒരു വലിയ പ്രതീക്ഷയായിരുന്നു.. അന്നൊന്നും ഇന്നത്തെ പോലെ കൂടുതല്‍ six കള്‍ പറന്നു കണ്ടിട്ടില്ല , മനോഹരമായ കവര്‍ ഡ്രൈവുകളും, സ്‌ട്രെയ്റ്റ് ഡ്രൈവുകളിലൂടെയും സച്ചിന്‍ അടിക്കുന്ന ബൗണ്ടറികള്‍ കാണാന്‍ തന്നെ മനോഹരമായിരുന്നു..

ഗബ്ബ ടെസ്റ്റിന് ആയിരിക്കും പല പിളളരും ഇക്കാലത്ത് ടെസ്റ്റ് മത്സരങ്ങള്‍ മുഴുവനായും ഇരുന്ന് കാണാന്‍ തുടങ്ങിയത്. പക്ഷേ സച്ചിന്‍ കളിക്കുന്ന സമയത്ത് ഒട്ടുമിക്ക ടെസ്റ്റ് മത്സരങ്ങളും രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരുന്നു കാണുന്ന ഒരു തലമുറയെ സൃഷ്ടിച്ചതില്‍ സച്ചിന്‍ എന്ന പ്രതിഭയ്ക്ക് വലിയൊരു പങ്കുണ്ട്.

സച്ചിന്‍ എത്ര റണ്‍സ് ആയി എന്ന് തന്നെയായിരുന്നു അന്നത്തെ ക്രിക്കറ്റ് പ്രേമികള്‍ ടിവി നോക്കുമ്പോള്‍ ആദ്യം ശ്രദ്ധിച്ചിരുന്നത്. ഒരുപക്ഷേ ഇന്ത്യന്‍ ടീമിനേക്കാളും അക്കാലത്ത് ആരാധകര്‍ ഉണ്ടായിരുന്നത് സച്ചിന്‍ ന്റെ ബാറ്റിങ്ങിന് തന്നെയായിരുന്നു.

കോടിക്കണക്കിനു ജനങ്ങളുടെ പ്രതീക്ഷയുടെ ഭാരം മുഴുവന്‍ പേറി അയാള്‍ ക്രീസിലേക്ക് വരുമ്പോള്‍ ഉണ്ടാകുന്ന സന്തോഷമൊന്നും എഴുതി അറിക്കാന്‍ പോലും പറ്റുന്നില്ല. അമ്പയര്മാരുടെ തെറ്റായ പല തീരുമാനത്തിലും പുറത്താക്കുന്ന സച്ചിന്‍ തെല്ലും പ്രതികരിക്കാതെ, വിയോജിപ്പ് പ്രകടിപ്പിക്കാതെ, രോഷാകുലനവാതെ ചിരിച്ചു കൊണ്ട് പവലിയിലേക്ക് നടക്കുമ്പോള്‍ അമ്പയരെ പ്രാകുന്ന കാണികള്‍ക്കിടയിലുടെ സച്ചിന്‍ ഡ്രസിങ് റൂമിലേക്ക് പോവുമ്പോള്‍ ടിവി സ്‌ക്രീനില്‍ കാണിക്കുന്ന സച്ചിന്റെ സ്‌കോര്‍ പലപ്പോഴും 90 റന്‌സിന് മുകളില്‍ ആയിരിക്കും.

സെഞ്ചുറി അടിച്ചു പലരുടെയും ആഹ്ലാദ പ്രകടനങ്ങള്‍ കാണുന്ന ഞങ്ങളൊക്കെ കണ്ടത് ഡബിള്‍ സെഞ്ചുറി ആദ്യമായി പൂര്‍ത്തിയാക്കിയ പുരുഷ ക്രിക്കറ്റര്‍ ആയിരുന്നിട്ടു കൂടി അമിത ആഹ്ലാദം കാണിക്കാതെ ബറ്റൊന്നു ഉയര്‍ത്തി കാണിച്ചു കാണികളെ. ശാന്തമായി അഭിവാദ്യം ചെയ്യുന്ന സച്ചിനെയായിരുന്നു…

അതേ… അദ്ദേഹം ഞങ്ങള്‍ക്കൊരു വികാരം തന്നെയായിരുന്നു.. നമ്മള്‍ ഇന്ത്യക്കാരുടെ അഭിമാനം തന്നെയാണ് സച്ചിന്‍. പ്രിയപ്പെട്ട പാജിക്ക് ജന്മദിനാശംസകള്‍..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ ആയിരത്തോളം പേര്‍ അറസ്റ്റിൽ