Ipl

അവനെ കൊണ്ട് അത് സാധിക്കുന്നില്ല എന്നവൻ തുറന്ന് സമ്മതിച്ചു, പൊള്ളാർഡിനെ കുറിച്ച് ജയവർധന

ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച ഫിനിഷറുമാരിൽ ഒരാളാണ് പൊള്ളാർഡ്. അവസാന ഓവറുകളിലേക്ക് കാളി വന്ന് കഴിയുമ്പോൾ ഫിനിഷ് ചെയ്യാൻ ഉള്ള താരത്തിന്റെ അസാധ്യ മിടുക്ക് മുമ്പും ഐ.പി.എൽ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്. എന്നാൽ താരത്തിന്റെ നിഴൽ മാത്രമാണ് ആരാധകർ ഈ സീസണിൽ കണ്ടത്. ഇപ്പോഴിതാ പൊള്ളാർഡിന്റെ മോശം ഫോമുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരിക്കുകയാണ് മഹേള ജയവർധന.

“പൊള്ളാർഡ് സത്യസന്ധനാണ്, തനിക്ക് ഗെയിമുകൾ ഫിനിഷ് ചെയ്യാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. എന്നാൽ അതേ സമയം, നിങ്ങൾ ശരിയായി അവലോകനം ചെയ്യുമ്പോൾ അധിക ഭാരം ചുമക്കുന്നത് പൊള്ളാർഡിന് അല്ല ആർക്കായാലും ബുദ്ധിമുട്ടായിരിക്കും എന്ന് ഉറപ്പാണ്.”

“പല കളികളിലും അവസാനത്തേക്ക് മികച്ച പിന്തുണയുടെ കുറവ് അവനെ തളർത്തി . പോളിയെ അവന്റെ പതിവ് താളത്തിൽ കാണാനും പോയി എക്സിക്യൂട്ട് ചെയ്യാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ആദ്യ 3-4 ഗെയിമുകളിൽ അദ്ദേഹം മികച്ച രീതിയിലാണ് തുടങ്ങിയത്, എന്നാൽ ഫിനിഷ് ചെയ്യാൻ പറ്റിയില്ല.”

ഇനിയുള്ള മത്സരങ്ങൾ മുംബൈയെ സംബന്ധിച്ച് മാനം രക്ഷിക്കാനുള്ള പോരാട്ടമാണ്. തുടർ തോൽവികളിൽ നിന്ന് കരകയറി കഴിഞ്ഞ മത്സരം ജയിച്ച മുംബൈ ആ ട്രാക്ക് നിലനിർത്താനാണ് ശ്രമിക്കുക.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി