Ipl

അവനാണ് ആ മാറ്റങ്ങൾക്ക് കാരണം, ധോണിയെ പോലെ തന്നെ അവനും

കുൽദീപ് യാദവിന്റെ ബാല്യകാല പരിശീലകൻ കപിൽ ദേവ് പാണ്ഡെ തന്റെ ശിഷ്യന്റെ തിരിച്ചുവരവിൽ ഋഷഭ് പന്ത് വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പറയുകയാണിപ്പോൾ. ഈ സീസണിൽ ഡൽഹിക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്ന കുൽദീപ് ഇന്ത്യൻ ടീമിലേക്ക് ഒരു തിരിച്ചുവരവിന്റെ ഒരുക്കത്തിലാണ്.

കഴിഞ്ഞ 2 സീസണുകളിൽ കൊൽക്കത്തയിൽ അവസരങ്ങൾ ഇല്ലാതെ വിഷമിച്ച കുൽദീപ് അതിന്റെ കെടും പലിശയും തീർക്കുകയാണിപ്പോൾ. റൺസ് വിട്ടുകൊടുക്കാനുള്ള പിശുക്കും വിക്കറ്റ് എടുക്കാനുള്ള മിടുക്കും ഈ സീസണിൽ താരം കാണിക്കുന്നുണ്ട്.

“ധോനി പണ്ട് എങ്ങനെയാണോ കുൽദീപിനെ നയിച്ചത് അതുപോലെയാണ് പന്ത് ചെയ്യുന്നത് . പണ്ട് ധോണി എങ്ങനെയാണോ കുൽദീപിൽ വിശ്വാസം പ്രകടിപ്പിച്ചത് അതുപോലെയാണ് പന്തും ഇപ്പോൾ ചെയ്യുന്നത്. സ്റ്റമ്പിന് പിന്നിൽ നിന്ന് കുൽദീപിനോട് അവൻ സംസാരിക്കുന്നുണ്ട് , ഉപദേശിക്കുന്നു. അവനും പന്തിനും നല്ല ഒത്തൊരുമ ഉണ്ട്”

സീസണിൽ ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ മാത്രമേ ഡൽഹിക്ക് പ്ലേ ഓഫ് സാധ്യതകൾ ഉണ്ടാകൂ. സ്ഥിരതയില്ലായ്മയാണ് ഡൽഹി നേരിടുന്ന പ്രശ്‌നം.

Latest Stories

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാകിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രമുഖരില്ലാതെ ബ്രസീല്‍ കോപ്പ അമേരിക്കയ്ക്ക്, ടീമിനെ പ്രഖ്യാപിച്ചു

പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, പക്ഷേ ഫാസിസം അവസാനിക്കും: കനി കുസൃതി

'പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല'; മുഖ്യമന്ത്രി സിദ്ധരാമയ്യ

രണ്ട് രൂപ ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക്; രൈരു ഗോപാല്‍ നന്മയുടെ മറുവാക്കെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

'സഞ്ജു പറഞ്ഞതിനോട് യോജിക്കുന്നു, കാത്തുനിന്നിട്ട് കാര്യമില്ല'; ഭാവി പറഞ്ഞ് ഗാംഗുലി