ഐപിഎൽ ടീം പഞ്ചാബ് കിങ്സിന്റെ നായകൻ മയാങ്ക് അഗർവാളിനു വിമർശനവുമായി മുൻ ഇന്ത്യൻ സ്പിന്നർ പീയുഷ് ചൗള. എല്ലാവര്ക്കും പറ്റിയ പണിയല്ല നായകനാവുക എന്നത്, മായങ്ക് പഞ്ചാബിനോട് കാണിച്ചത് നീതികേടായെന്നും മായങ്ക് പറഞ്ഞു.
കഴിഞ്ഞ സീസണിലൊക്കെ മികച്ച പ്രകടനം നടത്തിയ മായങ്ക് ഈ സീസണിൽ അമ്പേ പരാജയമായി. മായങ്കിന്റെ മോശം ബാറ്റിംഗ് ജയിക്കേണ്ട പല കളികളിലും പഞ്ചാബിന് പാരയായി എന്നും പറയാം. ബാറ്റ്സ്മാൻ എന്ന നിലയിൽ ഒരു സംഭാവനയും ടീമിന് നല്കാൻ താരത്തിനായില്ല എന്നതും നിരാശയാണ്.
സീസണിലെ ആദ്യ 5 കളിയിൽ 3 എണ്ണവും ജയിച്ചു പ്രതീക്ഷ നൽകിയ പഞ്ചാബ്, 14 കളിയിൽ 14 പോയിന്റോടെ, ഡൽഹിക്കു പിന്നിൽ പട്ടികയിലെ 6–ാം സ്ഥാനക്കാരാണ് ഐപിഎൽ സീസൺ അവസാനിപ്പിച്ചത്.
കഴിഞ്ഞ വർഷത്തെ അദ്ദേഹത്തിന്റെ പ്രകടനം കാരണം, പഞ്ചാബ് കിംഗ്‌സ് അവനിൽ വളരെയധികം വിശ്വസിക്കുകയും അവനെ നിലനിർത്തുകയും ചെയ്തു, പക്ഷേ അദ്ദേഹത്തിന് ആ വിശ്വാസം നിലനിർത്താൻ കഴിഞ്ഞില്ല. ആഭ്യന്തര ക്രിക്കറ്റിലായാലും ഇന്ത്യ ‘എ’യിലായാലും, അദ്ദേഹത്തിന് മുൻകാല നേതൃത്വ ശേഷിയുണ്ടായിരുന്നെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ഈ ഐ.പി.എൽ അതിന് തെളിവാണ്.”