ഹാര്‍ദ്ദിക് ടി20 ലോക കപ്പിന്, എന്‍സിഎയിലേക്ക് എത്താന്‍ നിര്‍ദേശം

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് തയ്യാറെടുത്ത് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. തുടര്‍ച്ചയായ പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായ താരത്തോട് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. ടി20 ലോക കപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കം.

ഐപിഎല്‍ പുതിയ സീസണ്‍ 26ന് ആരംഭിക്കാനിരിക്കെ ഹര്‍ദിക് പൂര്‍ണ്ണ ഫിറ്റ്നസ് നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തോട് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്‍സിഎയുടെ പരിശോധനകള്‍ വിജയിച്ചാല്‍ അടുത്ത പരമ്പരയില്‍ത്തന്നെ പാണ്ഡ്യയെ പരിഗണിച്ചേക്കും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ് ഹര്‍ദിക്.

പരിക്കിനെ തുടര്‍ന്ന് പഴയ ഫോമിലേക്ക് തിരിച്ചെത്താനാകാതെ പ്രയാസപ്പെടുന്ന ഹാര്‍ദ്ദിക്കിനെയാണ് അവസാന മത്സരങ്ങളില്‍ കണ്ടത്. ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് തിരിച്ചുവരാന്‍ ബിസിസിഐ മുന്നോട്ടുവെച്ച നിര്‍ദ്ദേശം താരം നിരാകരിച്ചിരുന്നു. നിലവില്‍ ഐപിഎല്ലിനായുള്ള തയാറെടുപ്പിലാണ് ഹാര്‍ദ്ദിക്.

ഇന്ത്യക്കായി 11 ടെസ്റ്റില്‍ നിന്ന് 532 റണ്‍സും 17 വിക്കറ്റും 63 ഏകദിനത്തില്‍ നിന്ന് 1286 റണ്‍സും 57 വിക്കറ്റും 54 ടി20യില്‍ നിന്ന് 533 റണ്‍സും 42 വിക്കറ്റുമാണ് ഹര്‍ദിക്കിന്റെ പേരിലുണ്ട്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ