വാര്‍ണറെ ഞെട്ടിച്ച് ഗുപ്റ്റിലിന്റെ ക്യാച്ച്; കൈയടിച്ച് ആരാധക ലോകം (വീഡിയോ)

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 ലോക കപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എടുത്ത ഉശിരന്‍ ക്യാച്ചിന് ആരാധകരുടെ കൈയടി. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കാന്‍ പന്ത് പറന്നു പിടിക്കുകയായിരുന്നു ഗുപ്റ്റില്‍.

ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ ആദ്യ പന്തിലാണ് ഗുപ്റ്റിലിന്റെ ത്രസിപ്പിക്കുന്ന ക്യാച്ച്.ഓഫ് സ്റ്റംപിന് പുറത്തേക്കുപോയ ടീം സൗത്തിയുടെ പന്തില്‍ ഡ്രൈവ് കളിച്ച വാര്‍ണറുടെ കണക്കു കൂട്ടല്‍ തെറ്റി. ബാറ്റിന്റെ ഔട്ട്‌സൈഡ് എഡ്ജില്‍ കൊണ്ട പന്ത് വൈഡ് സ്ലിപ്പിലേക്ക് പാഞ്ഞു. ഇടതു വശത്തേക്കു ചാടിയ ഗുപ്റ്റില്‍ ഒറ്റക്കൈ ക്യാച്ചിലൂടെ വാര്‍ണറെ ഡഗ് ഔട്ടിലേക്ക് തിരിച്ചയച്ചു.

വാര്‍ണര്‍ നേരത്ത മടങ്ങിയെങ്കിലും മത്സരത്തില്‍ ജയം ഓസീസിനൊപ്പം നിന്നു. മൂന്ന് വിക്കറ്റിനായിരുന്നു കങ്കാരുപ്പട ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. ഓസ്‌ട്രേലിയ 19.5 ഓവറില്‍ ഏഴ് വിക്കറ്റ് കളഞ്ഞ് 159 റണ്‍സുമായി വിജയം എത്തിപ്പിടിച്ചു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്