'ക്യാപ്റ്റന്‍ ധോണി'യുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണക്കാരന്‍ ആ താരം, കണക്കുകളിതാ

രാഹുല്‍ ജിആര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം ഗൗതം ഗംഭീറാണ്.

* (2007 T20WC) – പ്രഥമ T20ലോകകപ്പില്‍ ഉടനീളം മികച്ച പ്രകടനം. പാക്കിസ്ഥാനെതിരായ ഫൈനലില്‍ ഗൗതം ഗംഭീര്‍ ആയിരുന്നു ഇന്ത്യയുടെ ടോപ്സ്‌കോറര്‍ (54 പന്തില്‍ 75). ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തതും ഗംബീര്‍ തന്നെ(227 റണ്‍സ്). ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരവും അദ്ദേഹം തന്നെ!

* {2008 CB സീരീസ് (ഓസ്ട്രേലിയ)} ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഗൗതം ഗംഭീറായിരുന്നു. 10 മത്സരങ്ങളില്‍ നിന്ന് 2 സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 55 ആവറേജില്‍ 440 റണ്‍സ്!

* (2009 test)ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ ഒന്നാം നമ്പര്‍ ടെസ്റ്റ് ആയപ്പോള്‍!
2009ല്‍ 5ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഗൗതം ഗംഭീര്‍ 59.75 ആവറേജില്‍ 727 റണ്‍സ് നേടിയത്. 2009-ലെ ഐസിസി ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.

* (2010 ഏഷ്യാ കപ്പ്) എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഏഷ്യാ കപ്പ് നേടി, ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി ഗൗതം ഗംഭീര്‍ വീണ്ടും മാറി! 4 മത്സരങ്ങളില്‍ നിന്ന് 50.75 ശരാശരിയില്‍ 203 റണ്‍സ്!

* {2011 ലോകകപ്പ്}, ഗൗതം 9 മത്സരങ്ങളില്‍ നിന്ന് 4 അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 43.67 ശരാശരിയില്‍ 393 റണ്‍സ് ആണ് നേടിയത്. ഗംഭീര്‍ ഫിഫ്റ്റി നേടിയ 4 ഇന്നിംഗ്സും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായക ഘട്ടത്തിലായിരുന്നു! ഇംഗ്ലണ്ടിനെതിരെ 51, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 69, WC QF-ല്‍ ഓസ്ട്രേലിയയ്ക്കെതിരെ 50, ലോക കപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ 97!

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്