ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്: കണ്ണിലുടക്കിയ ബെയര്‍സ്റ്റോയുടെ അപരനെ വൈറലാക്കി ആരാധകര്‍

കായിക താരങ്ങളുടെ അപരന്മാര്‍ ഗാലറിയിലെത്തിയാല്‍ അത് ഏവര്‍ക്കും കൗതുകകരമായ കാഴ്ചയാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെയുമൊക്കെ അപരന്മാര്‍ ഇങ്ങനെ ശ്രദ്ധനേടിയെടുത്തവരാണ്. ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ ജോണി ബെയര്‍സ്റ്റോയുമായി സാദൃശ്യമുള്ള ക്രിക്കറ്റ് ആരാധകനാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്.

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് ബെയര്‍സ്റ്റോയുടെ അപരനെ സ്റ്റേഡിയത്തിന്റെ സ്റ്റാന്‍ഡില്‍ ചിലര്‍ കണ്ടത്. ബെയര്‍സ്റ്റോയെ പോലെ മുടിയും താടിയുമെല്ലാം ബ്രൗണ്‍ നിറത്തിലാക്കിയിട്ടുണ്ട് അപരനും. കാണികളില്‍ ചിലരുടെ കണ്ണില്‍പെട്ടതിന് പിന്നാലെ ബെയര്‍സ്റ്റോയുടെ അപരന്‍ ഫേമസായി. നഗരത്തിലും സോഷ്യല്‍ മീഡിയയിലും അപരനെ കുറിച്ചായിരുന്നു ഇന്നലെ സംസാരം. അപരന്റെ ചിത്രം ചിലര്‍ മീം ആക്കുകയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍കൊണ്ട് നിറയ്ക്കുകയും ചെയ്തു.

ഏതായാലും തന്റെ ഇഷ്ടതാരത്തിന്റെ വമ്പന്‍ പ്രകടനം കാണാന്‍ അപരന് യോഗമുണ്ടായില്ല. ക്യാപ്റ്റന്‍ ജോ റൂട്ടിനൊപ്പം ക്രീസില്‍ നിലയുറപ്പിച്ചുവന്ന ബെയര്‍സ്റ്റോ മുഹമ്മദ് ഷമിയുടെ പന്തില്‍ പുറത്തായി. ഇഷ്ട താരത്തിന്റെ ബാറ്റിംഗ് വിരുന്ന് കാണാന്‍ അപരനും കൂട്ടര്‍ക്കും ഇനി രണ്ടാം ഇന്നിംഗ്സുവരെ കാത്തിരിക്കാം.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്