ഗാര്‍ഹിക പീഢനക്കുറ്റം: മുന്‍ ഓസീസ് ഓപ്പണര്‍ മൈക്കല്‍ സ്ലേറ്റര്‍ അറസ്റ്റില്‍

ഗാര്‍ഹിക പീഢനക്കുറ്റത്തിന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മൈക്കല്‍ സ്ലേറ്ററെ അറസ്റ്റ് ചെയ്തു. സിഡ്‌നിയില്‍ നിന്നാണ് സ്ലേറ്ററെ അറസ്റ്റ് ചെയ്തതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞയാഴ്ചയാണ് സ്ലേറ്റര്‍ക്കെതിരെ ഗാര്‍ഹികപീഢന ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് അന്വേഷണത്തിനുശേഷം ഇന്നു രാവിലെ സ്ലേറ്ററുടെ വീട്ടിലെത്തിയ പൊലീസ് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ലേറ്ററെ മാന്‍ലി പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിട്ടുണ്ട്. അതേസമയം, സ്ലേറ്ററുടെ മാനെജര്‍ ഷോണ്‍ ആന്‍ഡേഴ്‌സണ്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ഒരു കാലത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം ഓപ്പണറായിരുന്ന സ്ലേറ്റര്‍ വിരമിച്ചശേഷം കമന്ററിയിലേക്ക് തിരിഞ്ഞിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനെ വിമര്‍ശിച്ചതിലൂടെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി സ്ലേറ്റര്‍ മാറിയിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്