ഇന്ത്യൻ ആരാധകർക്ക് നിരാശ വാർത്ത, ആകാശ് ചോപ്ര വന്നിട്ടുണ്ട്, ഇഷാനും ഹാർദിക്കും ചിലപ്പോൾ; ഇങ്ങനെയും ഉണ്ടോ ഒരു പ്രവചനം

ടീം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20യിൽ ഹാർദിക് പാണ്ഡ്യയുടെയും ഇഷാൻ കിഷന്റെയും ബാറ്റിൽ നിന്ന് കാര്യമായ സംഭാവനകൾ ആകാശ് ചോപ്ര പ്രതീക്ഷിക്കുന്നു. ഇരുതാരങ്ങളും ഇന്ന് നന്നായി കളിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

അഞ്ച് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിലെ രണ്ടാം മത്സരം ജൂൺ 12 ഞായറാഴ്ച കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ നടക്കും. ഇഷാൻ (48 പന്തിൽ 76*), ഹാർദിക് (12 പന്തിൽ 31*) എന്നിവർ മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരത്തിലും നടത്തിയത്. ഇരുതാരങ്ങളും ബാറ്റിംഗ് നിര മുഴുവനും തിളങ്ങിയിട്ടും ഇന്ത്യക്ക് ജയിക്കാൻ സാധിക്കാതിരുന്നത് ബൗളിംഗ് നിരയുടെ മോശം പ്രകടനം ഒന്ന് കൊണ്ടുമാത്രമാണ്.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ആകാശ് ചോപ്ര, ഹാർദിക്കും ഇഷാനും നേടുന്ന റണ്ണുകളെക്കുറിച്ച് പ്രവചനം നടത്തി.

“ഹാർദിക്കും (പാണ്ഡ്യ) ഇഷാൻ കിഷനും ചേർന്ന് 75 റൺസിൽ കൂടുതൽ സ്കോർ ചെയ്യുമെന്നാണ് എന്റെ ആദ്യ പ്രവചനം. ഈ ഗ്രൗണ്ടിൽ ധാരാളം റൺസ് സ്കോർ ചെയ്യപ്പെടുന്നു. ഇത് അങ്ങേയറ്റം അപകടകരമായ ഗ്രൗണ്ടാണ്. ആദ്യം ബാറ്റ് ചെയ്താൽ 200 ന് മുകളിൽ ഒരു സ്കോർ നിങ്ങൾ നേടണം,”

“ക്വിന്റൺ ഡി കോക്കും മില്ലറും ചേർന്ന് 75 റൺസിന് മുകളിൽ സ്കോർ ചെയ്യും. ആദ്യ മത്സരത്തിൽ ക്വിന്റൺ ഡി കോക്ക് നന്നായി കളിച്ചിരുന്നില്ല. പക്ഷെ ഇന്നവൻ തകർക്കും.”

ഇന്നത്തെ മത്സരം തോറ്റാൽ ഇന്ത്യയുടെ കാര്യങ്ങൾ പരുങ്ങലിൽ ആകുമെന്നുറപ്പാണ്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്