ധോണിയുടെ വിരമിക്കല്‍ തീരുമാനം ഉടന്‍; സൂചന നല്‍കി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ ബാറ്ററും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണിയുടെ വിരമിക്കല്‍ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയാമെന്ന സൂചന നല്‍കി മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷോണ്‍ പൊള്ളാക്ക്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കുപ്പായത്തില്‍ നാലാം ഐപിഎല്‍ കിരീടം നേടിയ ധോണി അടുത്ത സീസണില്‍ കളിക്കാനുണ്ടാവില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി നേരത്തെ വിരമിച്ചിരുന്നു.

ഇനിയെന്താണ് എം.എസ്. ധോണി തെളിയിക്കാനുള്ളത്. നാല്‍പ്പതാം വയസില്‍ ക്രിക്കറ്റ് കളിച്ചു, നേടാവുന്ന കിരീടങ്ങളെല്ലാം നേടി. കഴിഞ്ഞ സീസണിലെ തിരിച്ചടിയെ മറികടക്കാനും ധോണിക്കായി. അതിനപ്പുറം ധോണിക്ക് ഇനിയെന്തു വേണം- പൊള്ളാര്‍ഡ് പറഞ്ഞു.

ധോണി ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കളിക്കാതിരുന്നെങ്കില്‍ അതു നിരാശപ്പെടുത്തുന്ന ഒന്നായേനെ. എന്നാല്‍ ചില കാര്യങ്ങള്‍ ഏറ്റവും അനുയോജ്യമായ സമയത്തായിരിക്കും നടക്കുക. സൂപ്പര്‍ കിംഗ്‌സിന്റെ പാളയത്തില്‍ തന്റെ ഭാവി സംബന്ധിച്ച് ധോണി രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നാണ് തോന്നുന്നത്. ക്രിക്കറ്റ് കളത്തില്‍ തുടരാനാണ് ധോണിയുടെ തീരുമാനമെങ്കില്‍ അതു അത്ഭുതപ്പെടുത്തുന്നതാകുമെന്നും പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്