ദീപക് ചഹറിന് ശ്രീലങ്കയ്ക്ക് എതിരേ കളിക്കാനാകില്ല ; ഇന്ത്യയ്ക്ക് തിരിച്ചടി, പകരക്കാരനെ തേടുന്നു

വെസ്റ്റിന്‍ഡീസിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനിടയില്‍ പരിക്കേറ്റ ഇന്ത്യന്‍ ബൗളര്‍ ദീപക് ചഹറിന് ശ്രീലങ്കയ്ക്ക് എതിരേയുളള പരമ്പര നഷ്ടമാകുമെന്ന് ഉറപ്പായി. പിന്‍തുടയ്ക്ക പരിക്കേറ്റ താരം വരാന്‍ പോകുന്ന ശ്രീലങ്കയ്ക്ക് എതിരേയുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍ കളിക്കില്ല.

കൊല്‍ക്കത്തയില്‍ ഞായറാഴ്ച വിന്‍ഡീസിനെതിരേയുള്ള മുന്നാം ട്വന്റി20 മത്സരത്തിനിടയി ലായിരുന്നു പരിക്കേറ്റത്. താരം ശ്രീലങ്കയ്ക്ക് എതിരേ കളിക്കാനുണ്ടാകില്ലെന്നും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പുനരധിവാസത്തിലാണെന്ന് ബിസിസിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം മാര്‍ച്ച് അവസാന ആഴ്ച തുടങ്ങുന്ന ഐപിഎല്ലില്‍ താരം കളിച്ചേക്കും.

അതേസമയം വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ടീമില്‍ തിരികെയെത്തിയേക്കും. ലക്‌നൗവില്‍ വ്യാഴാഴ്ചയാണ് ശ്രീലങ്കയ്ക്ക് എതിരേയുള്ള കളി തുടങ്ങുന്നത്. വെസ്റ്റിന്‍ഡീസിനെതിരേ തകര്‍പ്പന്‍ തുടക്കം നല്‍കിയ ശേഷം രണ്ടാമത്തെ ഓവര്‍ എറിയുന്നതിനിടയിലായിരുന്നു ചഹര്‍ പരിക്കേറ്റ് പിന്മാറിയത്.

Latest Stories

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു