'യുവ പേസര്‍ ടീമില്‍ എത്തിയേക്കും', ഇന്ത്യന്‍ ടീമിലെ മാറ്റം പറഞ്ഞ് ദാസ്ഗുപ്ത

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ യുവ പേസര്‍ മുഹമ്മദ് സിറാജ് കളിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ്ഗുപ്ത. ഇഷാന്ത് ശര്‍മ്മ ഒഴിവാക്കപ്പെട്ടേക്കുമെന്നും ദാസ്ഗുപ്ത പറഞ്ഞു.

കുറച്ച് മുന്‍പ് സിറാജ് ഗ്രൗണ്ടില്‍ പന്തെറിയുന്നത് കണ്ടു. സിറാജിന്റെ ബോളിംഗില്‍ കുഴപ്പമൊന്നുമില്ല. പന്തെറിയാത്ത കൈയിലാണ് സിറാജിന് പരിക്കേറ്റതെന്ന് കരുതുന്നു. അതിനാല്‍ അയാള്‍ കായികക്ഷമത വീണ്ടെടുക്കാന്‍ നല്ല സാധ്യതയുണ്ട്. അങ്ങനെയായാല്‍ ഇഷാന്തിന് പകരം സിറാജ് ടീമില്‍ ഇടംപിടിച്ചേക്കും- ദീപ് ദാസ്ഗുപ്ത പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സിറാജിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സിറാജിന് പരിക്കേറ്റതോടെ ഹര്‍ഷല്‍ പട്ടേലിനെ ടീമിലെടുത്തു. രണ്ടാം ടെസ്റ്റിന് വേദിയൊരുക്കുന്ന മുംബൈയിലെ പിച്ചില്‍ സിറാജിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും