അരങ്ങേറ്റം എന്റെ ഉറക്കം കെടുത്തി; വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യര്‍

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടാന്‍ സാധിച്ചതിനെ കുറിച്ച് മനസ് തുറന്ന് ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. 75 റണ്‍സുമായി പുറത്താകാതെ നിന്ന ടെസ്റ്റിന്റെ ആദ്യ ദിനം രാത്രി ഉത്കണ്ഠ കാരണം ഉറങ്ങാനായില്ലെന്ന് ശ്രേയസ് പറഞ്ഞു. രണ്ടാം ദിവസത്തെ കളി അവസാിനിച്ച ശേഷം സംസാരിക്കുമ്പോഴാണ് ശ്രേയസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ആദ്യ ദിനം മുതല്‍ എല്ലാം നല്ല രീതിയില്‍ നടന്നതില്‍ അതിയായ സന്തോഷം. കഴിഞ്ഞ രാത്രി ശരിക്ക് ഉറങ്ങാന്‍ പോലും പറ്റിയില്ല. പിറ്റേ ദിവസവും ബാറ്റു ചെയ്യേണ്ടി വരുമ്പോള്‍ അത് സംഭവിക്കും. ഇന്നലെ ഞാന്‍ മികച്ച രീതിയില്‍ത്തന്നെ ബാറ്റു ചെയ്തു. ഇന്നും അതേ ശ്രദ്ധയോടെ കളിക്കേണ്ടിവന്നു.’

‘കഴിഞ്ഞ രാത്രി എനിക്ക് ശരിക്കും ഉറക്കം നഷ്ടപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കു തന്നെ എഴുന്നേല്‍ക്കുകയും ചെയ്തു. പക്ഷേ, സെഞ്ച്വറി നേടാനായതോടെ സന്തോഷമായി’ ശ്രേയസ് പറഞ്ഞു.

കാണ്‍പുരില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ശ്രേയസ് 105 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ ടോപ്പ് സ്‌കോററായി. 171 പന്തുകളില്‍ നിന്ന് 13 ഫോറും രണ്ട് സിക്സും സഹിതമാണ് അയ്യര്‍ 105 റണ്‍സെടുത്തത്. അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടും അയ്യര്‍ പടുത്തുയര്‍ത്തി.

Latest Stories

IPL 2024: 'അത് വളരെ വ്യക്തമായിരുന്നു'; സഞ്ജുവിന്റെ വിവാദ പുറത്താക്കലില്‍ നവജ്യോത് സിംഗ് സിദ്ധു

അവധിക്കാലത്ത് അവഗണന: കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ റദ്ദാക്കുന്ന നടപടി അവസാനിപ്പിക്കണം; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി എഎ റഹിം എംപി

ഉഷ്ണതരംഗസാധ്യത: തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം; ലംഘിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് ലേബര്‍ കമ്മീഷണര്‍

IPL 2024: 'അവന്‍ എന്താണീ കാണിക്കുന്നത്'; സഞ്ജുവിനെ വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍

'സഞ്ജുവിനെ പറഞ്ഞയക്കാനെന്താ ഇത്ര തിടുക്കം, കളിച്ചു ജയിക്കടാ...', അമ്പയറുടെ വിവാദ തീരുമാനത്തിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു