ഞങ്ങൾ വിദഗ്ധരെ പ്രീതിപ്പെടുത്താൻ ബുംറക്ക് സാധിച്ചിട്ടില്ല, ഇനിയും ഒരുപാട്ട് ദൂരം പോകാനുണ്ട്; താരത്തെക്കുറിച്ച് മഞ്ജരേക്കർ

വസീം അക്രം, മാൽക്കം മാർഷൽ തുടങ്ങിയ ഫാസ്റ്റ് ബൗളിംഗ് ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് ജസ്പ്രീത് ബുംറയെ കൂടി ഉൾപെടുത്താൻ ഇനിയും അയാൾ ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടന്ന് പറയുകയാണ് സഞ്ജയ് മഞ്ജരേക്കർ. ആദ്യ ഏകദിനത്തിൽ താരം നടത്തിയ മിന്നുന്ന പ്രകടനം കണക്കിൽവെച്ച് ഒരുപാട് ആളുകൾ ഇപ്പോൾ തന്നെ താരത്തെ ഇതിഹാസങ്ങളുടെ പട്ടികയിൽ ഇടം കൊടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അവർക്കാണ് സഞ്ജയ് മഞ്ജരേക്കർ മറുപടി നൽകിയത്.

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ബുംറ 7.2 ഓവറിൽ 6/19 എന്ന സെൻസേഷണൽ പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ സ്‌പെൽ 110 റൺസിന് ആതിഥേയരെ പുറത്താക്കാൻ മെൻ ഇൻ ബ്ലൂ ടീമിനെ സഹായിച്ചു, തുടർന്ന് അവർ 10 വിക്കറ്റിന്റെ ശക്തമായ വിജയം ഇന്ത്യ നേടുകയും ചെയ്തു.

സ്‌പോർട്‌സ് 18-ലെ ഒരു ആശയവിനിമയത്തിനിടെ, ജസ്പ്രീത് ബുംറയെ അക്രം, മാർഷൽ എന്നിവരെപ്പോലെ അതേ ലീഗിൽ തരംതിരിക്കാൻ കഴിയുമോ എന്ന് മഞ്ജരേക്കറോട് ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു:

“ഇതുവരെ ഇല്ല, സാധ്യതകൾ ഉണ്ട്, എന്നാൽ താരതമ്യത്തിലെ പ്രശ്നം വസീം അക്രവും മാൽക്കം മാർഷലും എന്ന പേരുകളോട് ഉള്ള താരതമ്യം കേൾക്കുമ്പോഴാണ് , അവർ രണ്ടും പേരും ഒരുപാട് വര്ഷം ഇത്തരം പ്രകടനം നടത്തിയവരും പല സാഹചര്യങ്ങളിൽ അവ ആവർത്തിച്ചവരുമാണ് . ഇവരാണ് എക്കാലത്തെയും മികച്ചവർ, കൂടാതെ ഞങ്ങൾ വിദഗ്ധരെ സന്തോഷിപ്പിക്കാൻ അല്ലെങ്കിൽ അവരുടെ ഗുഡ് ബുക്കിൽ ഇടം കിട്ടുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് .”

ടെസ്റ്റ് ക്രിക്കറ്റിലെ ശാന്തമായ ഹോം ട്രാക്കുകളിൽ പന്ത് കൊണ്ട് തന്റെ കഴിവ് ഇനിയും പ്രകടിപ്പിക്കാൻ ബുംറയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം ചൂണ്ടിക്കാട്ടി. മഞ്ജരേക്കർ നിരീക്ഷിച്ചു:

“രസകരമെന്നു പറയട്ടെ, നിങ്ങൾ ബുംറയെ നോക്കുകയാണെങ്കിൽ, അദ്ദേഹം ഇന്ത്യയിൽ കളിച്ചിട്ടുള്ള ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം കാണുകയാണെങ്കിൽ അത് കുറവാണ്, അവിടെയും അയാൾ തെളിയിക്കേണ്ടതുണ്ട്.”

എന്തായാലും രണ്ടാം മത്സരത്തിലും ബുംറ നിറഞ്ഞാടിയൽ പൈൻ ഏകദിന പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല.

Latest Stories

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം