നായക സ്ഥാനം ഒഴിയാന്‍ കൂട്ടാക്കാതെ കോഹ്‌ലി, തൂക്കിയെറിഞ്ഞ് ബി.സി.സി.ഐ

ടി20ക്കു പിന്നാലെ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെയും നായകനായി രോഹിത് ശര്‍മയെ നിയമിച്ചിരിക്കുകയാണ് ബിസിസിഐ. ദക്ഷിണാഫ്രിക്കന്‍ പര്യടനം അടുത്തിരിക്കെയാണ് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ മാറ്റി രോഹിത്തിനെ നായകസ്ഥാനത്ത് ബിസിസിഐ അവരോധിച്ചിരിക്കുന്നത്. എന്നാല്‍ കോഹ്‌ലിയുടെ പൂര്‍ണ സമ്മതത്തോടെയല്ല ഈ നായക കൈമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍.

നായക സ്ഥാനം ഒഴിയുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 48 മണിക്കൂര്‍ ബിസിസിഐ കോഹ്‌ലിയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ നായക സ്ഥാനം ഒഴിയുന്നില്ല എന്ന നിലപാടാണ് താരം സ്വീകരിച്ചത്. എന്നാല്‍ വരുന്ന ലോക കപ്പുകള്‍ക്കുള്ള മുന്നൊരുക്കമായി ഇതുവരെ ഒരു ഐസിസി കിരീടം പോലുമില്ലാത്ത കോഹ്‌ലിയ്ക്ക് പകരം രോഹിത്തിനെ കൊണ്ടുവരാനായിരുന്നു ബിസിസിഐയ്ക്ക് താത്പര്യം. ഇതേതുടര്‍ന്ന് നിര്‍ബന്ധിത രാജിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയെന്നാണ് വിവരം.

ഇത് കോഹ്‌ലിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ടി20 നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരുമെന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. ടി20, ഏകദിന നായകസ്ഥാനങ്ങള്‍ കൈവിട്ടതോടെ കോഹ്‌ലിയുടെ താരമൂല്യം ഇടിയും. ടീമില്‍ രോഹിത്തായിരിക്കും അവസാന വാക്ക്.

BCCI sacks Virat Kohli as ODI captain, Rohit Sharma takes over | Sports News,The Indian Express

ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണങ്ങളെല്ലാം കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയ നിലപാടിനെ പിന്തുണക്കുന്നതായിരുന്നു. കോഹ്‌ലി പരിമിത ഓവറില്‍ അത്ര പ്രശസ്തനായ നായകനല്ലെന്നാണ് ബിസിസിഐ വൃത്തങ്ങളിലൊരാള്‍ പ്രതികരിച്ചത്. 2019ലെ ഏകദിന ലോക കപ്പിന് ശേഷം തന്നെ കോഹ്‌ലിയെ മാറ്റാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ അല്‍പ്പം കൂടി സാവകാശം ലഭിച്ചു. എന്നാല്‍ 2021ലെ ടി20 ലോക കപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോഹ്‌ലിയുടെ വിധിയെഴുതിയത് വേഗത്തിലാക്കിയത്.

Latest Stories

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു