അണ്ടര്‍ 19 ലോക കപ്പ് ഓസ്‌ട്രേലിയയ്ക്ക് നല്ല തുടക്കം, ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടം

വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് എതിരേ ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടമായി. ആറു റണ്‍സ് എടുത്ത അംഗ്ക്രിഷ് രഘുവംശി യും 16 റണ്‍സ എടുത്ത ഹാര്‍നൂര്‍ സിംഗുമാണ പുറത്തായത്.

രംഘുവംശിയെ സാല്‍സ്മാന്‍ ക്ലീന്‍ ബൗള്‍ ചെയ്്തപ്പോള്‍ ഹാര്‍നൂര്‍ സിംഗ് നിസ്‌ബെറ്റിന്റെ പന്തില്‍ സ്‌നെല്ല് പിടിച്ചു പുറത്തായി. 20 ഓവര്‍ പിന്നിടുമ്പോള്‍ 66 ന് രണ്ടു വിക്കറ്റ് നഷ്ടമായ നിലയിലാണ് ഇന്ത്യ. 22 റണ്‍സ് എടുത്ത ഷെയ്ഖ് റഷീദും 11 റണ്‍സുമായി യാഷ് ധുള്ളുമാണ് ക്രീസിലുള്ളത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം കിരീടം ലക്ഷ്യമാക്കിയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ സെമി പോരാട്ടത്തിനിറങ്ങുന്നത്.

ഇതിന് മുമ്പ് ആറ് തവണയാണ് ഇന്ത്യയും ആസ്‌ട്രേലിയയും മുഖാമുഖം വന്നത്. ഇതില്‍ നാല് തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. കോവിഡ് മൂലം പുറത്തിരുന്ന നിഷാന്ത് സിന്ധു കൂടി രോഗമുക്തി നേടി ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ