വിന്‍ഡീസ് ഓള്‍റൗണ്ടറെ നോട്ടമിട്ട് ബാംഗ്ലൂര്‍; മാറ്റിവെച്ചിരിക്കുന്നത് 12 കോടി

ഐപിഎല്‍ മെഗാ ലേലത്തില്‍ വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പണം വാരിയെറിയുമെന്ന് റിപ്പോര്‍ട്ട്. ഹോള്‍ഡറിനായി ആര്‍സിബി 12 കോടി രൂപ വരെ മുടക്കാന്‍ തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അമ്പാട്ടി റായുഡു, റിയന്‍ പരഗ് എന്നിവര്‍ക്കായും ആര്‍സിബി ശ്രമിക്കുമെന്നും സൂചനയുണ്ട്. വിരാട് കോഹ്‌ലി നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ ബാംഗ്ലൂര്‍ പുതിയ ഒരു ക്യാപ്റ്റനേയും അന്വേഷിക്കുന്നുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകനായ ശ്രേയസ് അയ്യരെയാണ് ഇതിനായി ആര്‍സിബി നോട്ടമിട്ടിരിക്കുന്നത്. കെകെആറും ശ്രേയസിന്റെ പിന്നാലെയുണ്ട്.

ഐപിഎല്‍ മെഗാലേലത്തിനായി 57 കോടി രൂപയാണ് ആര്‍സിബിയ്ക്ക് അവശേഷിക്കുന്നത്. ഹോള്‍ഡറിനായി 12 കോടി, റായിഡുവിന് എട്ടുകോടി പരാഗിന് ഏഴു കോടി എന്നിങ്ങനെ മൂന്ന് കളിക്കാര്‍ക്കുമായി 27 കോടി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാക്കി 28 കോടി വെച്ചാകും ബാക്കി കളിക്കാരെ വാങ്ങുക.

ലേലത്തിന് രജിസ്റ്റര്‍ ചെയ്ത 1214 താരങ്ങളില്‍ 590 പേരെയാണ് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് 48 താരങ്ങളാണുള്ളത്. 1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍ 20 പേരും 1 കോടി അടിസ്ഥാന വിലയില്‍ 34 താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ആകെ 370 ഇന്ത്യന്‍ താരങ്ങള്‍ക്കും 220 വിദേശ താരങ്ങള്‍ക്കുമാണ് മെഗാ ലേലത്തില്‍ അവസരം ലഭിക്കുക.

ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തിയതികളിലായി നടക്കും. ബംഗളൂരുവാണ് ലേലത്തിന് വേദിയാകുന്നത്.

Latest Stories

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്