പരമ്പരാഗത വൈരികളെ പുകഴ്ത്തി അശ്വിന്‍; പ്രതികരിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളില്‍ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും ഷഹീന്‍ അഫ്രീദിയെയും ഇഷ്ടമുണ്ടെന്ന് പറഞ്ഞ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിനെ പുകഴ്ത്തി മുന്‍ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. വ്യത്യസ്ത രാജ്യങ്ങളിലെ കളിക്കാര്‍ തമ്മിലെ പരസ്പര ബഹുമാനം നല്ലകാര്യമാണെന്ന് ബട്ട് പറഞ്ഞു.

ബാബറിനെയും റിസ്വാനെയും അഫ്രീദിയെയും അശ്വിന്‍ പ്രശംസിച്ചത് ഹൃദ്യമായ കാര്യമാണ്. കളിക്കാര്‍ പരസ്പരം പ്രശംസിക്കുമ്പോള്‍ ബഹുമാനം വര്‍ദ്ധിക്കുന്നു. എല്ലാ കളിക്കാരും അഭിനന്ദനം അര്‍ഹിക്കുന്നു. അശ്വിന്‍ ഉന്നത നിലവാരമുള്ള താരമാണ്. വിരാട് കോഹ്ലിയെയും രോഹിതിനെയും പോലുള്ള ഇന്ത്യന്‍ പ്രതിഭകളെ നമ്മളും പുകഴ്ത്താറുണ്ട്. താരങ്ങള്‍ പരസ്പരം ബഹുമാനിക്കണം. അതു ആരോഗ്യകരമായ ലക്ഷണമാണ്- ബട്ട് പറഞ്ഞു.

മുഹമ്മദ് റിസ്വാന്റെ പ്രകടനങ്ങളെ പിന്തുടരാറുണ്ടെന്നും ബാബര്‍ അസം അസാധാരാണ ബാറ്ററാണെന്നുമാണ് അശ്വിന്‍ അഭിപ്രായപ്പെട്ടത്. ഷഹീന്‍ അഫ്രീദി പ്രതിഭാധനനാണെന്നും അശ്വിന്‍ വിലയിരുത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം