അവിടെ എന്തും സംഭവിക്കുമായിരുന്നു, ന്യായങ്ങള്‍ നിരത്തി ശാസ്ത്രി

മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതിന്റെ പശ്ചാത്തലത്തിലുണ്ടായ വിമര്‍ശനങ്ങളോട് ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി. ഓവലിലെ നാലാം ടെസ്റ്റിനു മുന്‍പ് ലണ്ടനിലെ ഹോട്ടലില്‍ പുസ്തക പ്രകാശന ചടങ്ങ് നടത്തിയതിനെയാണ് ശാസ്ത്രി ന്യായീകരിച്ചത്. ബ്രിട്ടനില്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് നിലനിന്നതെന്നും ശാസ്ത്രി പറഞ്ഞു.

ബ്രിട്ടന്‍ മുഴുവന്‍ തുറന്നിട്ടിരിക്കുകയാണ്. ആദ്യ ടെസ്റ്റ് മുതല്‍ തന്നെ എന്തും സംഭവിക്കാമെന്ന അവസ്ഥയായിരുന്നു. മറ്റൊരു ടീമും കോവിഡ് കാലത്ത് ഇന്ത്യയെപോലെ ക്രിക്കറ്റ് കളിച്ചില്ല. കോച്ചെന്ന നിലയില്‍ ഇതു വലിയ സംതൃപ്തിയാണ് നല്‍കുന്നത്- ശാസ്ത്രി പറഞ്ഞു.

ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കാലമായിരുന്നു കടന്നുപോയത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് തീര്‍ച്ചയായും നല്ല സമയമായിരുന്നു. തേംസ് നദിയുടെ ഇരുകരളിലും വിരാടും സംഘവും വിസ്മയകരമായ പ്രകടനം പുറത്തെടുത്തെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം