കപ്പിത്താൻ ഇല്ലാത്ത കപ്പൽ മുന്നോട്ട് പോകില്ലല്ലോ; ബാക്കി ഉള്ളവർ ഒക്കെ മറ്റ് സ്ഥാനങ്ങൾക്കായി മത്സരിച്ചോളൂ; സൂപ്പർ താരത്തെ പ്രശംസയിൽ മൂടി പിയുഷ് ചൗള

ടി20 ലോകകപ്പിന് സൂര്യകുമാർ യാദവിനെ ആരും ടീമിൽ എടുക്കേണ്ട എന്നും അയാളാണ് കപ്പലിന്റെ കപ്പിത്താനെന്നും ഉറപ്പായ സ്ഥാനമാണെന്നും പറയുകയാണ് പിയുഷ് ചൗള. ജൂലൈ 10 ഞായറാഴ്ച നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിൽ ടീം ഇന്ത്യ ബാറ്റർ അസാമാന്യ സെഞ്ച്വറി നേടിയ ശേഷം സംസാരിക്കുകയായിരുന്നു ചൗള.

വിജയത്തിനായി 216 റൺസ് പിന്തുടർന്ന സൂര്യകുമാർ ഒറ്റയ്ക്ക് ആതിഥേയരെ ഭയപ്പെടുത്തി, വെറും 55 പന്തിൽ 117 റൺസെടുത്തു. 14 ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 212.73 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം സ്‌കോർ ചെയ്തത്. അദ്ദേഹത്തിന്റെ മികവ് ഉണ്ടായിരുന്നിട്ടും, ബാക്കിയുള്ള താരങ്ങൾ ആഗ്രഹിച്ച പിന്തുണ നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ ഇന്ത്യ 17 റൺസിന് മത്സരത്തിൽ പരാജയപ്പെട്ടു.

“100 ശതമാനം (അദ്ദേഹം ടി20 ലോകകപ്പ് ടീമിന്റെ ഭാഗമാകും). മധ്യനിരയിൽ അദ്ദേഹത്തിന് എന്തുചെയ്യാനാകുമെന്ന് എല്ലാവർക്കും അറിയാം. ടീമിന് വേണ്ടി ഇന്നിംഗ്സ് തുറക്കാനും അവനു കഴിയും. ഫിനിഷറുടെ റോളും അദ്ദേഹത്തിന് ചെയ്യാൻ കഴിയും. തീർച്ചയായും, അവൻ പ്ലെയിംഗ് ഇലവനിലേക്ക് വെറുതെ നടന്ന് കയറും.”

ഞായറാഴ്ച്ച മൂന്നക്കത്തിലെത്തിയ സൂര്യകുമാർ ടി20യിൽ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി. സുരേഷ് റെയ്‌ന, രോഹിത് ശർമ, കെ എൽ രാഹുൽ, ദീപക് ഹൂഡ എന്നിവർ മാത്രമാണ് ടി20യിൽ സെഞ്ചുറി നേടിയ മറ്റ് ഇന്ത്യൻ താരങ്ങൾ.

ഇന്ത്യയുടെ മറ്റൊരു നേട്ടത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ചൗള പറഞ്ഞു:

“നമുക്ക് പഴയ ഭുവിയെ (ഭുവനേശ്വര് കുമാർ) തിരികെ കാണാം. അദ്ദേഹം ബൗൾ ചെയ്യുന്ന രീതിയും പന്ത് സ്വിംഗ് ചെയ്യുന്ന രീതിയും ലോകകപ്പിലേക്ക് പോകുന്ന ഇന്ത്യയുടെ വീക്ഷണകോണിൽ നിന്നുള്ള ഏറ്റവും വലിയ പോസിറ്റീവുകളിൽ ഒന്നാണ്.”

നാളെ നടക്കുന്ന ഏകദിന പരമ്പരയിൽ ഭുവി കളിക്കുന്നില്ല.

Latest Stories

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ