ഇന്ത്യന്‍ ബോളര്‍മാര്‍ ഔട്ടാക്കിയാലും ഓസീസ് ബാറ്റര്‍മാര്‍ ഔട്ടാകാതിരുന്ന മത്സരം

കണ്ണന്‍ അബി

ഇന്ത്യ- ഓസ്‌ട്രേലിയ 2008 സിഡ്‌നി ടെസ്റ്റ്. അമ്പയര്‍മാരായ സ്റ്റീവ് ബക്‌നറും മാര്‍ക്ക് ബെന്‍സനും റിക്കി പോണ്ടിംഗും ഇന്ത്യയെ ചതിച്ച് തോല്‍പ്പിച്ച കളിയ്ക്ക് 14 വര്‍ഷം (ജനുവരി 2-6). ഈ ടെസ്റ്റില്‍ അന്ഡ്രൂ സൈമണ്ട്‌സും ഹര്‍ഭജന്‍ സിംഗും തമ്മിലുണ്ടായ മങ്കിഗേറ്റ് വിവാദവും ക്രിക്കറ്റിന് ഏറെ കളങ്കമുണ്ടാക്കി. സച്ചിനെ പലവട്ടം തെറ്റായ തീരുമാനത്തില്‍ ഔട്ടാക്കി വിട്ടിരുന്നു, വിവാദ അമ്പയര്‍. അന്നൊക്കെ ഇന്നത്തെ പോലെ റിവ്യൂ സിസ്റ്റം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്നു.

ഇന്ത്യന്‍ ബോളര്‍മാര്‍ എത്ര ഔട്ടാക്കിയാലും ഓസീസ് ബാറ്റര്‍മാര്‍ ഔട്ടാകില്ലായിരുന്നു. മറിച്ച് ഓസീസ് ബോളര്‍മാര്‍ അപ്പീല്‍ ചെയ്യുന്ന വഴി അമ്പയര്‍മാരുടെ വിരല്‍ പൊങ്ങുന്നതും കണ്ടു. ഗാംഗുലിയുടെ ക്യാച്ച് പോണ്ടിംഗ് നിലത്ത് നിന്ന് വാരിയെടുത്തത് റീപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നിട്ടും അമ്പയര്‍ ബെന്‍സന്‍ പോണ്ടിംഗിനോട് ചോദിച്ച് ഔട്ട് വിധിച്ചു. അന്ന് തേഡ് അമ്പയര്‍ക്കും തെറ്റുന്ന അത്ഭുത കാഴ്ച ക്രിക്കറ്റ് ലോകം കണ്ടു.

Steve Bucknor admits two mistakes in 2008 Sydney Test that cost India the game | Sports News,The Indian Express

ദ്രാവിഡിന്റെ ബാറ്റിന്റെ ഏഴയലത്ത് പോലും ഇല്ലാത്ത പന്ത് പിടിച്ച് ഗില്‍ക്രിസ്റ്റിന്റെ ശക്തമായ അപ്പീല്‍.. അമ്പയറുടെ വിരലുകള്‍ ഉയര്‍ന്നു. ഇന്ത്യ തോല്‍വിയിലേക്ക് വീണ നിമിഷം ആയിരുന്നു അത്. സൈമണ്ട്‌സ് 30 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഇഷാന്തിന്റെ പന്തില്‍ ധോണിയുടെ കിടിലന്‍ ക്യാച്ച്. കാണികളും താരങ്ങളും എല്ലാം എഡ്ജ് ചെയ്ത സൗണ്ട് കേട്ടെങ്കിലും ബക്‌നര്‍ മാത്രം കേട്ടില്ല. സൈമണ്ട്‌സ് 160 റണ്‍സടിച്ചാണ് മടങ്ങിയത്. മല്‍സരത്തിന് ശേഷം താന്‍ നേരത്തെ പുറത്തായതാണെന്ന് സൈമണ്ട്‌സ് പറയുക കൂടി ചെയ്തതോടെ വിവാദം ശക്തമായി.

അമ്പയറിംഗ് പിഴവ് ഇല്ലായിരുന്നെങ്കില്‍ നമുക്ക് അവരുടെ മണ്ണില്‍ അന്ന് കിട്ടേണ്ട സീരീസ് ആയിരുന്നു അത്. ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയും തന്റെ ടീമിന് നീതി കിട്ടിയില്ലെന്ന് വിലപിച്ചു. ഈ മല്‍സരം ലൈവ് കണ്ടപ്പോള്‍ അമ്പയര്‍മാര്‍ ഇന്ത്യയെ മനഃപൂര്‍വം തോല്‍പ്പിക്കാന്‍ നോക്കുന്ന പോലെ തോന്നി.

ഈ മല്‍സരത്തിന് ശേഷം ഇന്ത്യയില്‍ ഓസ്‌ട്രേലിയക്കെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതിന് ശേഷം പെര്‍ത്തില്‍ ജയിച്ച് ഇന്ത്യയുടെ തിരിച്ചടിയും ഉണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും പരമ്പര ഓസീസ് നേടിയിരുന്നു. പിന്നീട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ടെസ്റ്റ് പരമ്പര ഇന്ത്യ നേടിയത് 2019 ലായിരുന്നു. സൗരവ് ഗാംഗുലിയും, രാഹുല്‍ ദ്രാവിഡും ,അനില്‍ കുബ്ലെയും, എം എസ് ധോണിയും പരാജയപ്പെട്ടിടത്താണ് വിരാട് കോഹ്ലി ജയിച്ച് കയറിയത്.  നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍..

കടപ്പാട്: ക്രിക്കറ്റ് പാരഡിസോ ക്ലബ്

Latest Stories

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്