ട്രാക്കിലെ മിന്നല്‍പ്പിണരായി ക്രിസ്റ്റ്യന്‍ കോള്‍മാന്‍; ഫിനിഷിങ് ലൈന്‍ തൊട്ടത് 9.76 സെക്കന്റില്‍

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗരാജാവായി അമേരിക്കയുടെ യുവതാരം ക്രിസ്റ്റ്യന്‍ കോള്‍മാന്‍. 100 മീറ്റര്‍ ഫൈനലില്‍ 9.76 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ടാണ് അമേരിക്കന്‍ താരം സ്വര്‍ണം കഴുത്തിലണിഞ്ഞത്.

കരിയറിലെ ഏറ്റവും മികച്ച സമയത്തോടെയായിരുന്നു ഈ സ്വര്‍ണനേട്ടം. കഴിഞ്ഞ വര്‍ഷം ബ്രസ്സല്‍സ് ഡയമണ്ട് ലീഗില്‍ 9.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതായിരുന്നു ഇതുവരെ കോള്‍മാന്റെ കരിയറിലെ മികച്ച സമയം. ഒപ്പം ലോകത്തെ ഏറ്റവും മികച്ച ആറാമത്തെ സമയം സ്വന്തം പേരില്‍ കുറിക്കാനും 23-കാരന് കഴിഞ്ഞു.

അമേരിക്കന്‍ താരവും നിലവിലെ ചാമ്പ്യനുമായ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ വെള്ളി നേടി. മുപ്പത്തിയേഴുകാരനായ ഗാറ്റ്ലിന്‍ കോള്‍മാന് മികച്ച മത്സരമാണ് നല്‍കിയത്. 9.89 സെക്കന്റില്‍ ഗാറ്റ്ലിന്‍ ഫിനിഷിങ് ലൈന്‍ തൊട്ടു.

കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സെയ്ക്കാണ് വെങ്കലം. കരിയറിലെ ഏറ്റവും മികച്ച സമയമായ 9.90 സെക്കന്റില്‍ ഓടിയെത്തിയാണ് കനേഡിയന്‍ താരം വെങ്കലം നേടിയത്. അതേസമയം ജമൈക്കയുടെ പ്രതീക്ഷയായിരുന്ന യൊഹാന്‍ ബ്ലെയ്ക്ക് അഞ്ചാം സ്ഥാനത്തൊതുങ്ങി.

സെമിയില്‍ 9.88 സെക്കന്റില്‍ ഓടിയെത്തിയാണ് കോള്‍മാന്‍ ഫൈനലിന് യോഗ്യത നേടിയത്. സെമിയില്‍ 10 സെക്കന്റില്‍ താഴെ ഓടിയ ഒരേ ഒരാള്‍ കോള്‍മാന്‍ ആണ്. വെള്ളിയാഴ്ച നടന്ന 100 മീറ്റര്‍ പ്രാഥമിക റൗണ്ടിലെ സമയം (9.98 സെക്കന്റ്) മെച്ചപ്പെടുത്താനും കോള്‍മാന് കഴിഞ്ഞു.

2017 ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ 9.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു ഗാറ്റ്‌ലിന്‍ ചാമ്പ്യനായത്. അന്ന് ക്രിസ്റ്റ്യന്‍ കോള്‍മാന്‍ (9.94 സെക്കന്‍ഡ്) വെള്ളി നേടിയിരുന്നു. ഉസൈന്‍ ബോള്‍ട്ടിനെ വെങ്കലത്തില്‍ ഒതുക്കിയായിരുന്നു ഇരുവരുടേയും ഈ നേട്ടം.

Latest Stories

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബദ്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ