വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടം; ബഹ്റിനില്‍ നിന്ന് കേരളത്തിലേക്ക് അഞ്ചു സര്‍വീസുകള്‍

പ്രവാസികളെ മടക്കി കൊണ്ടു വരുന്നതിനുള്ള വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തില്‍ ബഹ്റിനില്‍ നിന്ന് കേരളത്തിലേക്ക് അഞ്ചു സര്‍വീസുകള്‍. മെയ് 26, 30, ജൂണ്‍ രണ്ടു തിയതികളില്‍ കോഴിക്കോട്ടേക്കും മെയ് 28, ജൂണ്‍ ഒന്ന് തിയതികളില്‍ കൊച്ചിയിലേക്കുമാണ് സര്‍വീസുകള്‍.

കോഴിക്കോട്ടേക്കുള്ള വിമാനം വൈകിട്ട് 4.10നും കൊച്ചിയിലേക്കുള്ളത് ഉച്ചക്ക് 2.10നും പുറപ്പെടും. 26നു കോഴിക്കോട്ടേക്കുള്ള വിമാനത്തിന്റെ ടിക്കറ്റ് വിതരണം തുടങ്ങി. ശനിയാഴ്ച 170 ടിക്കറ്റുകള്‍ നല്‍കി. ഈമാസം 26 മുതല്‍ ജൂണ്‍ നാല് വരെയാണ് വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടം.

മൂന്നാംഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് 85 വിമാനങ്ങള്‍ എത്തും. ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നത് യു.എ.ഇയില്‍ നിന്നാണ്. ഒരാഴ്ചക്കിടെ 56 വിമാനങ്ങളാണ് ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും കേരളത്തിലേക്ക് എത്തുക.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം