കാത്തിരിപ്പ് വിഫലം; കെ.എം.സി.സിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാന സര്‍വീസ് മുടങ്ങി

റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എം.സി.സി. യുടെ ആദ്യ ചാര്‍ട്ടേഡ് വിമാന സര്‍വീസ് മുടങ്ങി. ചൊവ്വാഴ്ച്ച പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന് അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. ആദ്യം പുലര്‍ച്ചെയും പിന്നീട് വൈകീട്ട് ആറിനും നിശ്ചയിച്ച സ്‌പൈസ് ജെറ്റ് വിമാനം ചൊവ്വാഴ്ച രാത്രിയായിട്ടും റാസല്‍ഖൈമയില്‍ എത്തിയില്ല.

സാങ്കേതിക പ്രശ്‌നം ഒഴിവാക്കി വിമാനം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ യാത്ര തിരിക്കുമെന്നാണ് വിവരം. ഉച്ചക്ക് രണ്ട് മണി മുതല്‍ വിമാനത്താവളത്തില്‍ കാത്തിരുന്ന യാത്രക്കാരെ രാത്രി ഒമ്പതോടെ ഹോട്ടലിലേക്ക് മാറ്റി. ഗര്‍ഭിണികളും കുട്ടികളുമടക്കം 178 യാത്രക്കാരരാണ് ഏഴു മണിക്കൂറോളം വിമാനത്തിനായി കാത്തിരുന്നത്.

രാഷ്ട്രീയ ഇടപെടലാണ് ചാര്‍ട്ടര്‍ വിമാനം മുടക്കിയതെന്ന ചര്‍ച്ചകള്‍ സജീവമാവുകയാണ്. വന്ദേഭാരത് മിഷന്‍ വിമാനങ്ങളേക്കാള്‍ കൂടുതല്‍ തുക ഈടാക്കി യാത്രക്കാരെ എത്തിക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് കേരളം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു എന്ന യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാറിന്റെ പ്രസ്താവനയും പുറത്തു വന്നിട്ടുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം