ജനപ്രിയ തിരുമാനവുമായി ഷാര്‍ജാ ഭരണാധികാരി; എമിറേറ്റില്‍ അടിസ്ഥാന ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവ്

തന്റെ എമിറേറ്റിന് കീഴിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളത്തില്‍ വര്‍ദ്ധനവ് വരുത്തി ഷാര്‍ജാ ഭരണാധികാരിയുടെ ഉത്തരവ്. പുതുവര്‍ഷത്തിന്റെ ആദ്യ ദിനം മുതല്‍ ഷാര്‍ജയില്‍ പുതിയ ശമ്പളമായിരിക്കും നിലവില്‍ വരിക. പുതുതായി ജോലിക്ക് കയറുന്ന എമിറേറ്റിലെ ഒരു ബിരുദ ധാരിക്ക് ഇനി അടിസ്ഥാന ശമ്പളം എന്നത് 18500 ദിര്‍ഹമായിരുന്നു. നേരത്തെ ഇത് 17,500 ദിര്‍ഹമായിരുന്നു.

എട്ടുവര്‍ഷത്തിനു താഴെയുള്ള എല്ലാ ഗ്രേഡുകളും റദ്ദാക്കപ്പെട്ടെങ്കിലും ഒരു ജീവനക്കാരന് പരമാവധി ആറു വര്‍ഷത്തേക്ക് ഒരേ ഗ്രേഡില്‍ തന്നെ തുടരാം. ആദ്യ ഗ്രേഡിലുള്ളവര്‍ക്ക് 30,000 ദിര്‍ഹം ശമ്പളം ലഭിക്കും. അതില്‍ 21,375 അടിസ്ഥാന ശമ്പളവും ജീവനക്കാര്‍ക്കുള്ള അലവന്‍സ് 7,125 ദിര്‍ഹവും.

ഫസ്റ്റ് ഗ്രേഡില്‍ തുടരുന്ന ജീവനക്കാര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഇതില്‍ 2,000 ദിര്‍ഹം, ഒരു സാമൂഹ്യ ഇന്‍ക്രിമെന്റും, 600 രൂപയും ശിശു അലവന്‍സ് (എല്ലാ ജീവനക്കാര്‍ക്കും), 300 ദിര്‍ഹമാണ് വാര്‍ഷിക ഇന്‍ക്രിമെന്റ്. രണ്ടാം ഗ്രേഡിലുള്ള സ്റ്റാഫറുകള്‍ക്ക് 26,500 ദിര്‍ഹം,മൂന്നാമത്തെ ഗ്രേഡ ന് 25000
അഞ്ചാമതായി 21,500 ദിര്‍ഹം, ആറാമത്തേത് 19,500 ദിനം, ആറാമത്തേത് 18,500 ദിര്‍ഹം, എട്ടാമത്തേതിന് 17,500 ദിര്‍ഹം.എന്നിങ്ങനെയാണ്.

വിരമിച്ച ആളുകള്‍ക്കുള്ള പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി ഉത്തരവിട്ടിട്ടുണ്ടെന്ന് മാനവവിഭവ വകുപ്പിന്റെ ചെയര്‍മാന്‍ ഡോ. താരിഖ് ബിന്‍ ഖാത്തെദ് പറഞ്ഞു. സര്‍ക്കാര്‍ പെന്‍ഷനുകളില്‍ വരുത്തിയിരിക്കുന്ന വര്‍ദ്ധനവ് അനുസരിച്ച് വിരമിച്ചവരുടെ ബാങ്ക് അക്കൗണ്ടില്‍ പണമെത്തും.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി