കുവൈറ്റും പള്ളികള്‍ തുറക്കുന്നു; അണുമുക്തമാക്കല്‍ ആരംഭിച്ചു

സൗദി അറേബ്യയ്ക്ക് പിന്നാലെ കുവൈറ്റും വിശ്വാസികള്‍ക്കായ് പള്ളികള്‍ തുറക്കുന്നു. ഘട്ടം ഘട്ടമായി പള്ളികള്‍ തുറക്കാനാണ് തീരുമാനം. 1600 പള്ളികളാണ് രാജ്യത്തുള്ളത്. ഇതില്‍ റെസിഡന്‍ഷ്യല്‍ ഏരിയകളിലെ 908 പള്ളികളാണ് കര്‍ശന നിയന്ത്രണങ്ങളോടെ ആദ്യഘട്ടത്തില്‍ തുറന്നുകൊടുക്കുക.

പള്ളികള്‍ തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി അണുമുക്തമാക്കല്‍ ആരംഭിച്ചു. ഞായറാഴ്ച മുതല്‍ അണുമുക്തമാക്കല്‍ ആരംഭിച്ചതായി ഔഖാഫ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫരീദ് ഇമാദി അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് മതകാര്യ മന്ത്രാലയം പള്ളികള്‍ അണുമുക്തമാക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തിലധികമായി പള്ളികള്‍ അടഞ്ഞു കിടക്കുകയാണ്.

കര്‍ശന ആരോഗ്യ മുന്‍കരുതല്‍ പാലിച്ചാണ് നമസ്‌കരിക്കുന്നവരെ പള്ളികളിലേക്ക് കടത്തിവിടുക. വിശ്വാസികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം. പരസ്പരം ഹസ്തദാനം ചെയ്യാനോ കെട്ടിപ്പിടിക്കാനോ പാടില്ല. സ്വന്തമായി മുസല്ല കൊണ്ടുവരണം. വീട്ടില്‍നിന്ന്? അംഗശുദ്ധി വരുത്തി വേണം പള്ളിയിലെത്താന്‍. നിര്‍ബന്ധ നമസ്‌കാര സമയങ്ങളില്‍ മാത്രമേ പള്ളികളില്‍ പ്രവേശനം അനുവദിക്കൂ.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം