ഇന്ത്യന്‍ തൊഴിലാളി തിരികെ ഏല്‍പ്പിച്ച ബാഗ് തുറന്ന ദുബായ് പൊലീസ് ഞെട്ടി

ഇന്ത്യൻ ശുചീകരണ തൊഴിലാളി ദുബായ് പോലീസിൽ തിരികെ ഏൽപ്പിച്ച ബാഗ് തുറന്ന പോലീസ് ഞെട്ടി. തനിക്ക് കളഞ്ഞു കിട്ടിയ ബാഗിനുള്ളിൽ വിലമതിക്കാനാവാത്ത വജ്രാഭരണങ്ങളായിരുന്നു. ഇതറിഞ്ഞിട്ടും ദരിദ്രനായ ഈ തൊഴിലാളിയുടെ സത്യസന്ധത ദുബായ് പോലീസിനെ ഒന്നടങ്കം ഞെട്ടിച്ചു.

കഴിഞ്ഞ ദിവസം അല്‍ ഖിസീന്റെ തെരുവോരത്ത് കൂടി നടന്നു പോകുമ്പോഴായിരുന്നു ശുചീകരണ തൊഴിലാളിയായ വെങ്കിട്ടരാമണന് ഒരു ബാഗ് ലഭിച്ചത്. കിട്ടിയ ബാഗ് തുറന്ന് നോക്കിയപ്പോള്‍ നിറയെ വജ്രം പതിച്ച ആഭരണങ്ങള്‍. ആഭരണങ്ങൾ കണ്ടിട്ടും വെങ്കിട്ടരാമണന്റെ മനസ്സ് മഞ്ഞളിച്ചില്ല.

പിന്നെ ഒന്നുമാലോചിച്ചില്ല, നേരെ ദുബായ് ഖിസീസ് പൊലീസ് സ്റ്റേഷനിലേക്ക് കയറി ചെന്ന് ബാഗ് പൊലീസുകാര്‍ക്ക് കൈമാറി വിവരം പറഞ്ഞു. ബാഗ് തുറന്ന് നോക്കിയ പൊലീസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ബാഗിലുണ്ടായിരുന്നത് ഏതാണ്ട് ഇരുപത് ലക്ഷം ദിര്‍ഹം (ഏകദേശം മൂന്നര കോടി രൂപ) വില വരുന്ന വജ്ര ആഭരണങ്ങളായിരുന്നു.

വെങ്കിട്ടരാമണന്റെ സത്യസന്ധത തിരിച്ചറിഞ്ഞ ദുബായ് പൊലീസ് അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആദരിച്ചു. അല്‍ ഖിസീസ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂസഫ് അബ്ദുള്ള സലീം അല്‍ ഉബൈദിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കൈനിറയെ സമ്മാനങ്ങളും സര്‍ട്ടിഫിക്കേറ്റും നല്‍കിയാണ് വെങ്കിട്ടരാമണനെ പൊലീസ് സ്റ്റേഷനില്‍ നിന്നും യാത്രയാക്കിയത്.

വളരെ തുഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നതിനിടയിലും എങ്ങനെയെങ്കിലും കുടുംബത്തെ പോറ്റണമെന്ന് മാത്രമായിരുന്നു വെങ്കിട്ടരാമണന്റെ ചിന്ത. വെങ്കിട്ടരാമണന്റെ മനസ്സുള്ളവർ ഇനിയും ജനിക്കട്ടെ എന്നായിരുന്നു ഡയറക്ടര്‍ ബ്രിഗേഡിയര്‍ പറഞ്ഞത്.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ