എമിറേറ്റ്‌സിലെ കൂട്ട പിരിച്ചുവിടല്‍; വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതര്‍

എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ നിന്ന് ജീവനക്കാരെ പിരിച്ചു വിടുന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതര്‍. ഇതു സംബന്ധിച്ച് ഒരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമായി 30,000 പേരെ പിരിച്ചു വിടുമെന്ന് തരത്തില്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.

ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. അത്തരത്തിലുള്ള എന്തെങ്കിലും തീരുമാനമുണ്ടെങ്കില്‍ ഔദ്യോഗികമായി തന്നെ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ എമിറേറ്റ്സ് ഉടന്‍ സര്‍വീസ് പുനരാരംഭിക്കും. ദുബായില്‍ നിന്ന് 21 മുതല്‍ എട്ട് രാജ്യങ്ങളിലെ ഒന്‍പത് നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ലണ്ടന്‍ ഹീത്രൂ, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ്, മിലാന്‍, മഡ്രിഡ്, ഷിക്കാഗോ, ടൊറന്റോ, സിഡ്നി, മെല്‍ബണ്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം