യു.എ.ഇയില്‍ നിന്നും മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 6500 ഗര്‍ഭിണികള്‍; ഇന്നെത്തുക 11 പേര്‍

യു.എ.ഇയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 6500 ഗര്‍ഭിണികള്‍. മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ അഭാവവും യു.എ.ഇയില്‍ പ്രസവത്തിനുള്ള സാമ്പത്തികപ്രയാസവും ചൂണ്ടിക്കാട്ടിയാണ് മിക്ക സ്ത്രീകളും കുടുംബങ്ങളും അടിയന്തിരയാത്രക്കായി പരിഗണിക്കണമെന്ന് അധികൃതരോട് അഭ്യര്‍ത്ഥിച്ചത്.

ഇന്നത്തെ ദുബായില്‍ നിന്നും കോഴിക്കോട്ടേക്ക് എത്തുന്ന ആദ്യസംഘത്തില്‍ 11 ഗര്‍ഭിണികളുണ്ടാകും. ഗര്‍ഭാവസ്ഥയുടെ 28 ആഴ്ച പിന്നിട്ടവര്‍ക്ക് യാത്രചെയ്യാന്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്‍ഗണന നല്‍കുന്നുണ്ട്. അവര്‍ക്കുവേണ്ട പ്രത്യേക യാത്രാക്രമീകരണങ്ങള്‍ ഒരുക്കുന്നതായി കോണ്‍സുല്‍ ജനറല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു.

ലോകമെമ്പാടുനിന്നും കേരളത്തിലേക്ക് മടങ്ങാനായി 9000 ത്തോളം ഗര്‍ഭിണികളാണ് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദുബായില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 170 പേരുമാണ് എത്തുക. പ്രവാസികളെ കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനം ഉച്ചയ്ക്ക് 12 മണിയോടെ രാജ്യത്തുനിന്നും പുറപ്പെടും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ