വന്ദേ ഭാരത് മിഷന്‍ മൂന്നാംഘട്ടം; കേരളത്തിലേക്ക് ദിവസവും സര്‍വീസുകള്‍ ഉണ്ടായേക്കും

വന്ദേ ഭാരത് മിഷന്‍ മൂന്നാംഘട്ടത്തില്‍ ബഹറി‌നില്‍ നിന്ന് കേരളത്തിലേക്ക് ദിവസവും സര്‍വീസുകള്‍ ഉണ്ടായേക്കുമെന്ന് സൂചന. മേയ് 26 മുതല്‍ ജൂണ്‍ ഒന്നു വരെയാണ് മൂന്നാംഘട്ട സര്‍വീസ്. ആദ്യ രണ്ടുഘട്ടങ്ങളില്‍ ബഹ്റി‌നില്‍ നിന്ന് കേരളത്തിലേക്ക് ആകെ നാലു സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സര്‍വീസ് എന്നാണ് അറിയുന്നത്. കൂടുതല്‍ ആളുകള്‍ക്ക് നാട്ടിലെത്താന്‍ അവസരം നല്‍കുന്നതാണ് ഈ നീക്കം. ആദ്യഘട്ടത്തില്‍ ഒമ്പത് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 366 പേരാണ് ബഹ്‌റിനില്‍ നിന്ന് നാട്ടിലേക്ക് പോയത്. രണ്ടാംഘട്ടത്തില്‍ 175 പേര്‍ ചൊവ്വാഴ്ച ഹൈദരാബാദിലേക്ക് പോയി.

കൊച്ചി, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഇതുവരെ സര്‍വീസ് നടത്തിയത്. തിരുവനന്തപുരത്തേക്ക് ഇന്ന് സര്‍വീസുണ്ട്. അഞ്ചു കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 182 പേരാണ് ഇതില്‍ യാത്ര തിരിക്കുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം