ജൂണ്‍ മുതല്‍ ലിവിംഗ് അലവന്‍സ് ഇല്ല, ജൂലൈ മുതല്‍ വാറ്റ് 15 ശതമാനമാക്കി ഉയര്‍ത്തും; ശക്തമായ നടപടികളുമായി സൗദി

കോവിഡ് 19 വരുത്തിവെയ്ക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങി സൗദി അറേബ്യ. ഇതിനായി മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) വര്‍ദ്ധിപ്പിച്ചും കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുളള അഞ്ച് ശതമാനം വാറ്റ് 15 ശതമാനമായി ഉയര്‍ത്തും. ജൂലൈ മുതല്‍ ഇത് നിലവില്‍ വരും.

ജൂണ്‍ മുതല്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ലിവിംഗ് അലവന്‍സ് നിര്‍ത്തലാക്കും. നിലവിലെ പ്രതിസന്ധികളും മറ്റും ഗവണ്‍മന്റെ് വരുമാനം കുറയ്ക്കുന്നതിലേക്ക് നയിച്ചതായി ധനകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല ജദ്ആന്‍ പറഞ്ഞു. അതിനാല്‍ ചെലവുകളില്‍ കൂടുതല്‍ കുറവ് വരുത്തേണ്ടത് ആവശ്യമായിരിക്കയാണെന്നും ധനമന്ത്രി പറഞ്ഞു.

ചെലവ് സംബന്ധിച്ച് പഠിക്കാന്‍ മന്ത്രിതല സമിതി രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. സമിതി 30 ദിവസത്തിനകം പഠനത്തിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കണം.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ