സൗദിയില്‍ കര്‍ഫ്യൂ ഇളവ് നീട്ടി; 23 മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

സൗദിയില്‍ നിലവിലുള്ള കര്‍ഫ്യൂ ഇളവ് മെയ് 23 വരെ തുടരും. രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ പുറത്തിറങ്ങാവുന്ന ഇപ്പോഴുള്ള ഇളവാണ് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതേസമയം, മക്കയിലും നിലവില്‍ ഐസൊലേറ്റ് ചെയ്ത മേഖലകളിലും തുടരുന്ന 24 മണിക്കൂര്‍ കര്‍ഫ്യൂവിലും മാറ്റമില്ല.

മെയ് 23 മുതല്‍ മെയ് 27 വരെ മുഴുവന്‍ സമയ കര്‍ഫ്യൂ ഉണ്ടാകും. 24 മണിക്കൂര്‍ നേരത്തേക്കുള്ള ഈ കര്‍ഫ്യൂ നീട്ടണമോ എന്ന കാര്യം ആഭ്യന്തര മന്ത്രാലയം പിന്നീട് തീരുമാനിക്കും. ഇന്നലെ ഒന്‍പത് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതോടെ ആകെ മരണം 264 ആയി.

ചൊവ്വാഴ്ച 1911 പേര്‍ക്ക് പുതുതായി അസുഖം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42925 ആയി. അതേസമയം ഇന്നലെ മാത്രം 2520 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ അസുഖം മാറിയവരുടെ എണ്ണം 15257 ആയി. രോഗമുക്തി വര്‍ദ്ധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 27404 ആയി കുറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്