നിയന്ത്രണങ്ങള്‍ക്ക് ഇളവുകളുമായി സൗദി; പള്ളികളും മാളുകളും തുറക്കുന്നു

നിലവിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ച മുന്‍കരുതലുകള്‍ പാലിച്ച് രാജ്യത്തെ പള്ളികളും വ്യാപാര സ്ഥാപനങ്ങളും മാളുകളും തുറക്കാം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാകുന്നതിനുള്ള നിയന്ത്രണം ഘട്ടംഘട്ടമായി നീക്കം ചെയ്യും. ജൂണ്‍ 20 വരെ മാത്രമാണ് ഈ ഇളവുകള്‍. അതിനു ശേഷമുള്ള ഇളവുകള്‍ അന്നത്തെ സാഹചര്യം വിലയിരുത്തി തീരുമാനിക്കും.

മേയ് 28 വ്യാഴം മുതല്‍ 30 ശനി വരെ രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്നു വരെയും മേയ് 31 ഞായര്‍ മുതല്‍ ജൂണ്‍ 20 ശനി വരെ രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെയും മക്ക ഒഴികെ രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും നഗരങ്ങളിലും സ്വന്തം വാഹനം ഉപയോഗിച്ച് യാത്ര ചെയ്യാം. മേയ് 31 ഞായറാഴ്ച മുതല്‍ രാജ്യത്തെ പള്ളികള്‍ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കും ജുമുഅ നമസ്‌കാരത്തിനുമായി തുറക്കും. ജൂണ്‍ അഞ്ച് വെള്ളിയാഴ്ച മുതല്‍ പള്ളികളില്‍ ജുമുഅ നടക്കും. എന്നാല്‍ മക്കയിലെ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കിയിട്ടില്ല.

ശാരീരിക അകലം പാലിക്കാന്‍ കഴിയാത്ത ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സ്‌പോര്‍ട്‌സ് ആന്‍ഡ് ഹെല്‍ത്ത് ക്ലബുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമ തിയേറ്ററുകള്‍ എന്നിവക്കുള്ള നിയന്ത്രണങ്ങള്‍ തുടരും. ആഭ്യന്തര വിമാന സര്‍വീസുകളും ഉടന്‍ പുനരാരംഭിക്കും. എന്നാല്‍ സര്‍വീസുകള്‍ ആരംഭിക്കുന്ന തിയതി പ്രഖ്യാപിച്ചിട്ടില്ല. വിമാന സര്‍വീസുകള്‍ മുന്‍കരുതലോടെ ഘട്ടംഘട്ടമായിട്ടായിരിക്കും ആരംഭിക്കുക.

Latest Stories

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

യുവാക്കളെ തെറ്റായി ബാധിക്കും, വിക്രം അക്രമം പ്രോത്സാഹിപ്പിക്കുന്നു; 'വീര ധീര ശൂര'നെതിരെ പരാതി, പോസ്റ്റര്‍ വിവാദത്തില്‍

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; അല്ലെങ്കില്‍ നിയമനടപടി; വ്യാജപ്രചരണത്തില്‍ ശോഭ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ