സൗദിയില്‍ വാറ്റ് വര്‍ദ്ധന പ്രാബല്യത്തില്‍; ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ബാധകം

സൗദിയില്‍ വര്‍ദ്ധിപ്പിച്ച മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലെ അഞ്ചു ശതമാനത്തില്‍നിന്ന് 15 ശതമാനമായാണ് വാറ്റ് ഉയര്‍ത്തിയിരിക്കുന്നത്. കോവിഡും എണ്ണ വിലയിടിവും മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് വാറ്റ് 10 ശതമാനം കൂട്ടിരിക്കുന്നത്.

വര്‍ദ്ധന നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ വാണിജ്യ, സേവനകേന്ദ്രങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നേരത്തേതന്നെ നല്‍കിയിരുന്നു. നികുതി വര്‍ദ്ധന നിലവില്‍വരുന്നതോടെ വിപണിയിലുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കളില്‍നിന്ന് അനധികൃതമായി നികുതി ഈടാക്കുന്നത് തടയുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്തിന് പുറത്ത് നിന്നും ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കും 15 ശതമാനം വാറ്റ് ബാധകമാണ്. ജൂലൈ ഒന്നിനോ ശേഷമോ പോര്‍ട്ടുകളില്‍ എത്തുന്ന എല്ലാ പാര്‍സലുകള്‍ക്കും നേരത്തെ ബുക്ക് ചെയ്തതാണെങ്കില്‍ തന്നെയും 15 ശതമാനം നികുതി അടക്കേണ്ടിവരും.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം