ഖത്തറില്‍ പള്ളികള്‍ തുറക്കുന്നു; കര്‍ശന നിര്‍ദ്ദേശങ്ങള്‍

കോവിഡ് സാഹചര്യത്തില്‍ രണ്ടര മാസത്തോളമായി അടച്ചിട്ടിരിക്കുന്ന പള്ളികള്‍ തുറക്കാനൊരുങ്ങി ഖത്തര്‍. ജൂണ്‍ 15 മുതല്‍ ഖത്തറിലെ പള്ളികള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറക്കുമെന്ന് ഇസ്‌ലാമിക കാര്യമന്ത്രാലയം ഔഖാഫ് അറിയിച്ചു.

തുറക്കുന്ന പള്ളികളിലെ അംഗശുദ്ധി വരുത്താനുള്ള ഇടങ്ങളും ബാത്ത് റൂമുകളും അടച്ചിടും. ഇതിനാല്‍ നമസ്‌കാരത്തിന് വരുന്നവര്‍ വീടുകളില്‍ നിന്ന് അംഗശുദ്ധി വരുത്തിയായിരിക്കണം പള്ളികളില്‍ എത്തേണ്ടത്. നമസ്‌കാരത്തിന് പള്ളികളില്‍ നേരത്തേ വരരുത്. ബാങ്കു വിളിക്കുമ്പോള്‍ മാത്രമേ പള്ളികള്‍ തുറക്കൂ.

പള്ളികള്‍ക്കുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇഹ്തിറാസ് ആപ്പ് മൊബൈലില്‍ കാണിക്കണം. വരുന്നവര്‍ സ്വന്തം നമസ്‌കാരപായ കൊണ്ടു വരണം. ഇത് മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്. അവ പള്ളികളില്‍ വെച്ച് പോകാനും പാടില്ല. പള്ളികളില്‍ വരുന്നവര്‍ മാസ്‌ക് ധരിക്കണം. ഖുര്‍ആന്‍ സ്വന്തമായി കൊണ്ടു വരണം. അവയും കൈമാറ്റം ചെയ്യാന്‍ പാടില്ല. മൊബൈലില്‍ നോക്കി ഖുര്‍ആന്‍ പാരായണവും പാടില്ല.

അതേസമയം ജുമുഅ നമസ്‌കാരം പള്ളികളില്‍ നടക്കില്ല. അടുത്ത ഘട്ടമെന്ന നിലയില്‍ ഓഗസ്റ്റ് മാസത്തില്‍ 54 പള്ളികളില്‍ ജുമുഅ നമസ്‌കാരവും അനുവദിക്കും. സെപ്റ്റംബറോടെ എല്ലാ പള്ളികളും തുറക്കുകയും എല്ലായിടത്തും ജുമുഅ നമസ്‌കാരമടക്കം ഉണ്ടാവുകയും ചെയ്യും.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം